ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്‌സ് സീറോ മലങ്കര കത്തോലിക്കാ പള്ളിയില്‍ റാഫിള്‍ 2023 കിക്കോഫ് സംഘടിപ്പിച്ചു. ദേവാലയ ധനശേഖരണാർത്ഥം നടത്തുന്ന റാഫിളിന്റെ കണ്‍വീനർ ജെയിംസ് കൂടല്‍ റാഫിള്‍ കിക്കോഫ് പരിചയപ്പെടുത്തി. അമേരിക്ക – കാനഡ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് മെത്രാപോലിത്ത മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടിന് ആദ്യ റാഫിള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
നൂറ് ഡോളറാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ടൊയോട്ടാ കൊറോള കാർ അല്ലെങ്കിൽ ക്യാഷ് പ്രൈസ്, രണ്ടാം സമ്മാനം ലാപ്ടോപ്, മൂന്നാം സമ്മാനം 65 ഇഞ്ച് എൽഇഡി സ്മാർട്ട് ടിവി, നാലാം സമ്മാനം ഐപാഡ്, അഞ്ചാം സമ്മാനം എയർപോഡ്. ടിക്കറ്റ് നറുക്കെടുപ്പ് 2023 ഡിസംബർ 25ന് നടക്കും.
ജിജി ജോൺ റിയൽറ്റർ, ജോർജ്ജ് ജോസഫ്, രാജേഷ് വർഗീസ് (ആർ വി എസ് ഇൻഷുറൻസ്), മാത്യു ആൻഡ് ജോയൽ റിയൽട്ടർ, ചെട്ടിനാട് റെസ്റ്ററന്റ്, തോമസ് ജോർജ്ജ് (ടിജിഎം) എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്.
റവ. ഫാ. ബിന്നി ഫിലിപ്പ് (സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി), റവ. സിസ്റ്റര്‍. ലീനസ്, തോമസ് എ. ജോര്‍ജ്, നിക്കോളാസ് ജോൺ, ട്രസ്റ്റി സാലു സാമുവൽ, സെക്രട്ടറി അലക്സ് ബിനു, ജോണ്‍ ഫിലിപ്പ്, ജോര്‍ജ് ശാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോർഡിനേറ്റർമാരായ ജോസ് കെ ജോൺ, ജെയിംസ് മാത്യു, ഫിലിപ്പ് ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…