America

റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷം; പൂർവ വിദ്യാർത്ഥി സമ്മേളനം ജൂലൈ 13ന്

ഹൂസ്റ്റൺ: റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ   2024 ജൂലൈ 13ന് ശനിയാഴ്ച കോളേജിൽ വെച്ച് നടക്കും.

വിദേശരാജ്യങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികൾ അടക്കം രണ്ടായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ അതിഥികളായി എത്തും. ജൂൺ 11 നു ചേർന്ന  അലുമ്നി എക്സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.

കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് അധ്യക്ഷത വഹിച്ചു. അലുമ്നി പ്രസിഡന്റ്  രാജു ഏബ്രഹാം  മുൻ എംഎൽഎ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ. എം.കെ. സുരേഷ്, പ്രൊഫ. പ്രസാദ് ജോസഫ് കെ, അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഡ്വ. ശശി ഫിലിപ്പ്, പ്രൊഫ. ജിക്കു ജെയിംസ്, റോഷൻ റോയി മാത്യു, പ്രൊഫ. എം.ജെ. കുര്യൻ, പി.ആർ. പ്രസാദ്, സാബു കെ. ഏബ്രഹാം, അഡ്വ. ഷൈൻ ജി. കുറുപ്പ്, ഡോ. റോണി ജെയ്ൻ രാജു എന്നിവർ സംസാരിച്ചു. ഗുരുവന്ദനം, കലാപരിപാടികൾ, ആദരിക്കൽ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. പബ്ലിസിറ്റി ചെയർമാനായി കെ.ടി. സതീഷിനെയും ജനറൽ കൺവീനറായി റ്റിജു ഏബ്രഹാമിനെയും തിരഞ്ഞെടുത്തു. ജൂൺ 21 വെള്ളിയാഴ്ച 3 മണിക്ക് ജനറൽബോഡി മീറ്റിംഗ് കൂടുന്നതാണ്.അന്നേ ദിവസം പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നതാണ്.

അമേരിക്ക , കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ  തുടങ്ങി വിദേശാർ രാജ്യങ്ങളിൽ നിന്നും കേരളത്തിന് വെളിയിൽ നിന്നും നൂറു കണക്കിന് പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുറഞ്ഞത് 2000 പൂർവ വിദ്യാർത്ഥികളെ പ്രതീക്ഷിക്കുന്നുവെന്നും അലുമിനി പ്രസിഡന്റും മുൻ എംഎൽഎയുമായ രാജു എബ്രഹാം, കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് എന്നിവർ പൂർവ വിദ്യാർത്ഥി കൂടിയായ ഈ ലേഖകനോട് പറഞ്ഞു. 2014 ൽ നടത്തിയ സുവർണ്ണ ജൂബിലി പൂർവ വിദ്യാർ ത്ഥി സമ്മേളനം വൻ വിജയമായിരുന്നു. പൂർവവിദ്യാർത്ഥികൾക്ക് അവരവർ പഠിച്ച ക്ലാസ് ക്ലാസ്റൂമുകളിൽ പോയിരുന്ന്  പഴയ കാല സ്മരണകൾ പങ്കിടുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. 

റാന്നിയുടെ അഭിമാനകുറിയായ സെന്റ് തോമസ് കോളേജിൽ ഒരുക്കുന്ന ഈ വജ്ര ജൂബിലി സമ്മേളനത്തിൽ പങ്കെടുത്ത്‌ പഴയ ഓർമ്മ ചെപ്പുകൾ  തുറക്കുവാൻ അമേരിക്കയിൽ നിന്നും നിരവധി പൂർവ വിദ്യാർത്ഥികളോടൊപ്പം ഈ ലേഖകനും ഒരുക്കങ്ങൾ ആരംഭിച്ചു.

Open this link to join WhatsApp Group:

https://chat.whatsapp.com/LEfm0ztO89xAYOaZlTqMmE

https://www.facebook.com/share/p/cqgax13b6uFLVsKe/?mibextid=oFDknk

വാർത്ത: തോമസ് മാത്യു (ജീമോൻ റാന്നി)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മണിക്കൂറിന് €21.26 വേതനം; Bus Éireann പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു

അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…

3 hours ago

ഒരു സംഘം അഭിനേതാക്കളുമായി ജി.മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…

3 hours ago

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത് ?

പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…

3 hours ago

ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു; 11 വയസ്സുകാരൻ പിടിയിൽ

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…

3 hours ago

കാണാതായ 13 വയസ്സുകാരിയ്ക്കായി തിരച്ചിൽ; സഹായം അഭ്യർത്ഥിച്ച് പോലീസ്

മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…

4 hours ago

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’; അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…

4 hours ago