Entertainment

ഒരു സംഘം അഭിനേതാക്കളുമായി ജി.മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

സാധാരണക്കാർ താമസ്സിക്കുന്ന മേത്താനം ഗ്രാമത്തിൻ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. കൊച്ചി നഗരത്തോട് തൊട്ടുരുമ്മി കിടക്കുന്ന പനങ്ങാട് ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം  ജി.കെ.എസ്.പ്രൊഡക്ഷൻസിൻ്റെ ബാനറിൽ  മോഹൻ നെല്ലിക്കാട്ടാണ്  ‘നിർമ്മിക്കുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ.

വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത്യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. 

ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിൻ്റേതാണു തിരക്കഥ.

സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു.

യുവതലമുറക്കാരുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ

രാഹുൽ രാജിൻ്റേതാണ് സംഗീതം.

പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,

കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ.

പ്രൊഡക്ഷൻ സ്റ്റിൽസ് – അജി മസ്ക്കറ്റ്.

മാനേജേഴ്സ് – റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്.

പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു.

 – വാഴൂർ ജോസ്

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

എഐ ഉപയോഗം കൂട്ടുന്നു; 5,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് Barclays

അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ തൊഴിൽവിപണിയിലും ശ്രദ്ധ നേടുന്ന നിർണായക നീക്കവുമായി ബ്രിട്ടീഷ് ബാങ്കിങ് ഗ്രൂപ്പായ ബാർക്ലേസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI),…

16 hours ago

അയർലണ്ടിന്റെ അഭിമാനമായി മലയാളി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ; യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഐറിഷ് പതാകയേന്തും

അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനമായി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ. 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ…

16 hours ago

അയർലണ്ടിൽ വായുമലിനീകരണം കാരണം പ്രതിവർഷം 1,500 മരണങ്ങൾ; മുന്നറിയിപ്പുമായി EPA

അയർലണ്ടിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, വായുമലിനീകരണം ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ…

20 hours ago

ഡാളസിൽ വിജയദശമി ഉത്സവം ഒക്ടോബർ 24ന്; ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിക്കുന്നു

ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു.…

2 days ago

ടെക്സസിൽ 2026 മിഡ്‌ടേം തിരഞ്ഞെടുപ്പ് – ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ…

2 days ago

കെനിയയിൽ 190 കുട്ടികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: കൾട്ട് നേതാവ് കുറ്റക്കാരൻ ശിക്ഷ നവംബർ 6-ന് പ്രഖ്യാപിക്കും

നെയ്‌റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…

2 days ago