America

റവ. ഡോ. റോയി വർഗീസ് അമേരിക്കൻ എപ്പിസ്കോപ്പൽ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഹൂസ്റ്റൺ: ഫെബ്രുവരി 25, 26 തീയതികളിൽ വുഡ് ലാൻഡ്‌സ് മാരിയോട്ട് ഹോട്ടൽ    ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ടെക്സാസ് എപ്പിസ്കോപ്പൽ ഭദാസനത്തിന്റെ 173-  മത് കൗൺസിൽ റവ. ഡോ.റോയി വർഗീസിനെ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡ് സിറ്റിയിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ഇടവകയുടെ വികാരിയാണ് റവ.ഡോ.റോയി വർഗീസ്.  

ഭദ്രാസനത്തിലെ ഇടവകകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രീകൾ, മറ്റു ഇതര സംഘടനകൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിൽ പരം വരുന്ന പ്രതിനിധികളുടെ സമ്മേളനമാണ് ഭദ്രാസന കൗൺസിൽ. ആഗോള ആംഗ്ലിക്കൻ സഭയുടെ വിശാല കൂട്ടായ്മയുടെ ഭാഗമായ അമേരിക്കൻ എപ്പിസ്‌കോപ്പൽ സഭ ഇന്ത്യയിലെ ആംഗ്ലിക്കൻ പാരമ്പര്യമുള്ള ദക്ഷിണേന്ത്യ സഭ (സിഎസ്ഐ) ഉത്തരേന്ത്യ സഭ (സിഎൻഐ ) എന്നീ സഭകളുടെ സഹോദരീ സഭയും പൗരസ്ത്യ പാരമ്പര്യമുള്ള മാർത്തോമ്മ സഭയുമായി പൂർണ കൂട്ടായ്മയിലും നിലകൊള്ളുന്ന സഭയാണ്.

ടെക്സാസ് ഭദ്രാസനത്തിന്റെ ധൗത്യ നിർവഹണത്തിലും സുവിശേഷ ദർശനത്തിലും പുതിയതും വിശാലവുമായ കാഴ്ചപ്പാട് നൽകുവാൻ റവ. വർഗീസിന്റെ മൂന്ന് പതിറ്റാണ്ടു കാലത്തെ അനുഭവ സമ്പത്തും ദൈവ ശാസ്ത്രത്തിലെ വൈദഗ്ധ്യവും സഹായകരമാകുമെന്ന് ഭദ്രാസന ബിഷപ്പ് ഡോ. ആൻഡ്രൂ ഡോയേൽ പ്രസ്താവിച്ചു. അമേരിക്കൻ സമൂഹത്തിൽ അമൂല്യമായ സംഭാവനകൾ നൽകുന്ന ഇന്ത്യൻ സമൂഹത്തിന്റെ പൊതു ജീവിതത്തിൽ സമഗ്രവും ക്രിയാത്മകവുമായ വളർച്ചയ്‌ക്ക്‌ സഹായകരവുമാകുന്ന കാര്യപരിപാടികൾ സംഘടിപ്പിക്കുന്നതിനും സംഭാവനകൾ നൽകുന്നതിനും റവ. ഡോ. റോയി വർഗീസിന്റെ പുതിയ ഉത്തരവാദിത്വങ്ങൾ സഹായകരമാകുമെന്ന് ഭദ്രാസന കൗൺസിൽ  പ്രത്യാശ പ്രകടിപ്പിച്ചു.

 റിപ്പോർട്ട് : ജീമോൻ റാന്നി

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

10 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

10 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

14 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

17 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

17 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

22 hours ago