മോസ്‌കോ: 2022 ഫുട്‌ബോള്‍ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന റഷ്യന്‍ ടീമിനോട് ദേശീയ ഗാനവും ദേശീയ പതാകയും ഒഴിവാക്കണമെന്നും ഫുട്‌ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ മത്സരിക്കണമെന്നും ഫിഫ നിര്‍ദേശിച്ചു. ഇംഗ്ലണ്ട്, പോളണ്ട്, ചെക്ക് റിപബ്ലിക്ക് തുടങ്ങിയ രാജ്യങ്ങള്‍ റഷ്യക്കെതിരെ കളിക്കാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ഫിഫയുടെ തീരുമാനത്തെ അംഗീകരിക്കില്ലെന്നും ഏത് പേരില്‍ കളിച്ചാലും റഷ്യക്കെതിരെ മത്സരിക്കാനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നിലപാട് ആവര്‍ത്തിച്ചു. പോളണ്ടിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ചെക്ക് റിബ്ലിക്ക് അല്ലെങ്കില്‍ സ്വീഡനുമായിട്ടായിരിക്കും റഷ്യയുടെ അടുത്ത മത്സരം. എന്നാല്‍ ഒരു കാരണവശാലും റഷ്യക്കെതിരെ മത്സരിക്കില്ലെന്നും ടീമിന്റെ പേര് എന്ത് തന്നെയായിരുന്നാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് പോളണ്ടിന്റെ തീരുമാനം.
ഫിഫയുടെ സന്ദേശം ലഭിച്ചുവെന്നും എന്നാല്‍ യുക്രൈനിലെ സാഹചര്യം മാറാതെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ല, ഫിഫയുടെ തീരുമാനത്തില്‍ തങ്ങളും തൃപ്തരല്ലെന്ന് സ്വീഡനും അറിയിച്ചു.
ഇംഗ്ലണ്ടില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് റഷ്യ. മറ്റ് കായിക അസോസയേഷനുകളുമായി സംസാരിച്ച ശേഷം റഷ്യയെ ടൂര്‍ണമെന്റുകളില്‍ നിന്ന് പുറത്താക്കുന്നതിനേക്കുറിച്ച് ആലോചിക്കാനാണ് ഫിഫയുടെ തീരുമാനം. ഐ..സി, യുവേഫ എന്നിവരുമായി റഷ്യയുടെ കാര്യം ചര്‍ച്ച ചെയ്യാനാണ് ഫിഫയുടെ നീക്കം.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…