gnn24x7

റഷ്യന്‍ ടീമിനോട് ദേശീയ ഗാനവും ദേശീയ പതാകയും ഒഴിവാക്കണമെന്ന് ഫിഫ

0
467
gnn24x7

മോസ്‌കോ: 2022 ഫുട്‌ബോള്‍ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന റഷ്യന്‍ ടീമിനോട് ദേശീയ ഗാനവും ദേശീയ പതാകയും ഒഴിവാക്കണമെന്നും ഫുട്‌ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ മത്സരിക്കണമെന്നും ഫിഫ നിര്‍ദേശിച്ചു. ഇംഗ്ലണ്ട്, പോളണ്ട്, ചെക്ക് റിപബ്ലിക്ക് തുടങ്ങിയ രാജ്യങ്ങള്‍ റഷ്യക്കെതിരെ കളിക്കാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

ഫിഫയുടെ തീരുമാനത്തെ അംഗീകരിക്കില്ലെന്നും ഏത് പേരില്‍ കളിച്ചാലും റഷ്യക്കെതിരെ മത്സരിക്കാനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നിലപാട് ആവര്‍ത്തിച്ചു. പോളണ്ടിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ചെക്ക് റിബ്ലിക്ക് അല്ലെങ്കില്‍ സ്വീഡനുമായിട്ടായിരിക്കും റഷ്യയുടെ അടുത്ത മത്സരം. എന്നാല്‍ ഒരു കാരണവശാലും റഷ്യക്കെതിരെ മത്സരിക്കില്ലെന്നും ടീമിന്റെ പേര് എന്ത് തന്നെയായിരുന്നാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് പോളണ്ടിന്റെ തീരുമാനം.

ഫിഫയുടെ സന്ദേശം ലഭിച്ചുവെന്നും എന്നാല്‍ യുക്രൈനിലെ സാഹചര്യം മാറാതെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ല, ഫിഫയുടെ തീരുമാനത്തില്‍ തങ്ങളും തൃപ്തരല്ലെന്ന് സ്വീഡനും അറിയിച്ചു.
ഇംഗ്ലണ്ടില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് റഷ്യ. മറ്റ് കായിക അസോസയേഷനുകളുമായി സംസാരിച്ച ശേഷം റഷ്യയെ ടൂര്‍ണമെന്റുകളില്‍ നിന്ന് പുറത്താക്കുന്നതിനേക്കുറിച്ച് ആലോചിക്കാനാണ് ഫിഫയുടെ തീരുമാനം. ഐ..സി, യുവേഫ എന്നിവരുമായി റഷ്യയുടെ കാര്യം ചര്‍ച്ച ചെയ്യാനാണ് ഫിഫയുടെ നീക്കം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here