America

മാര്‍ത്തോമാ സഭാ വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നിർവഹിക്കപെട്ടു

പി പി ചെറിയാൻ

ഡാളസ് : മലങ്കര മാര്‍ത്തോമാ സുറിയാനി സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രു. 28 തിങ്കളാഴ്ച രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് ഭക്ത്യാദര ചടങ്ങുകളോടെ  നടത്തപെട്ടു. മാരാമണ്‍ കണ്‍വെന്‍ഷന് ശേഷം നടന്ന മാര്‍ത്തോമാ സഭാ സിനഡാണ് മൂന്നു പുതിയതായി  മൂന്നു വികാരി ജനറല്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത .

അഭിവന്ദ്യ തിയോഷ്യസ് മാര്‍ത്തോമാ മെത്രപൊലീത്തയുടെ അദ്ധക്ഷതയിൽ നടത്തപ്പെട്ട ചടങ്ങിൽ ജോസഫ് മാർ ബർണബാസ്‌  സഫ്രഗൻ മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ ഇതര എപ്പിസ്കൊപ്പാമാരുടെയും നിരവധി പട്ടക്കാരുടെയും സാന്നിധ്യം ചടങ്ങിന്റെ മാറ്റ്  വർധിപ്പിച്ചു.

ആറന്മുളയില്‍ നിന്നുള്ള റവ. ഡോ. ഈശോ മാത്യു (സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് മാങ്ങാനം വികാരി) , കൊട്ടാരക്കര പുലമന്‍ വികാരി റവ. കെ.വൈ. ജേക്കബ് (നിരണം ജറുസലേം മാര്‍ത്തോമാ ചര്‍ച്ച് വികാരി) , കീകൊഴൂര്‍ റവ. മാത്യു ജോണ്‍ (ചെതപെട് മാര്‍ത്തോമാ ചര്‍ച്ച ചെന്നൈ) എന്നിവരാണ് പുതുതായി ചുമതലയിൽ  പ്രവേശിച്ച വികാരി ജനറല്‍മാര്‍.

2021 ജൂലായ് 18 ലാണ്   അവസാനമായി വികാരി ജനറലായി റവ. ജോര്‍ജ്  മാത്യു ചുമതലയില്‍ പ്രവേശിച്ചതു .നിലവില്‍ മാര്‍ത്തോമാ സഭയില്‍ സജീവ സേവനത്തിലുള്ള ഏക വികാരി ജനറൽ വെരി റവ. ജോര്‍ജ് മാത്യുവിനോടൊപ്പം   പുതിയ മൂന്നു പേരെ കൂടെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതോടെ സഭയിലെ വികാരി ജനറല്‍മാരുടെ എണ്ണം നാലായി . പതിനെട്ടു പേര്‍  ഇതിനകം വികാരി ജനറല്‍മാരായി റിട്ടയര്‍ ചെയ്തിട്ടുണ്ട് .

Newsdesk

Recent Posts

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

11 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

12 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

13 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

14 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

1 day ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

1 day ago