America

ബ്രിട്നി ഗ്രൈനറെ ജയിലിലടച്ച് റഷ്യ; ചുമത്തിയിരിക്കുന്നത് കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ് ബോളിലെ സൂപ്പര്‍താരമായ ബ്രിട്നി ഗ്രൈനറെ ജയിലിലടച്ച് റഷ്യ. മയക്കുമരുന്ന് കൈവശംവെച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ മോസ്‌കോ വിമാനത്താവളത്തില്‍ ഗ്രൈനറെ അറസ്റ്റ്‌ചെയ്തത്. മേയ് 19 വരെ അവരുടെ തടങ്കല്‍ റഷ്യന്‍ കോടതി നീട്ടിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഗ്രൈനറെ തിരികെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിസ്സഹായത കാണിക്കുകയാണ്. യുദ്ധപശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്‍മാരെ റഷ്യ നോട്ടമിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ വനിതാ എന്‍.ബി.എയില്‍ ഫീനിക്‌സ് മെര്‍ക്കുറിയുടെ താരമാണ് 31-കാരിയായ ഗ്രൈനര്‍. അടുത്തമാസം സീസണ്‍ തുടങ്ങാനിരിക്കെ ഗ്രൈനറുടെ അഭാവം ലീഗിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. എക്കാലത്തെയും മികച്ച വനിതാ ബാസ്‌കറ്റ്ബോള്‍ താരമായാണ് ഗ്രൈനറെ വിലയിരുത്തുന്നത്. വനിതാ എന്‍.ബി.എ., യൂറോ ലീഗ്, കോളേജ് ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും നേടിയിട്ടുള്ള അപൂര്‍വം താരങ്ങളില്‍ ഒരാളാണ്. 2015 മുതല്‍ ഓഫ് സീസണില്‍ ഗ്രൈനര്‍ റഷ്യയിലെ ഒരു ടീമിനായി കളിച്ചുവരുന്നു. പല താരങ്ങളും ഇതുപോലെ ഓഫ് സീസണില്‍ വിദേശലീഗുകളില്‍ കളിക്കാറുണ്ട്. അമേരിക്കയിലെക്കാള്‍ കൂടുതല്‍ പ്രതിഫലം താരങ്ങള്‍ക്ക് റഷ്യയില്‍ കിട്ടുന്നുണ്ട്.

യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യക്കെതിരേ ശക്തമായ നിലപാടെടുക്കുകയും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്യുന്ന അമേരിക്കയ്ക്ക് മുന്നില്‍ വലിയൊരു വെല്ലുവിളിയായി മാറുകയാണ് ഗ്രൈനറുടെ തടങ്കല്‍.

Sub Editor

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

18 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

23 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago