പോർട്ട് ലാന്റ് ( മയിൻ):- ജൂലായ് 14 ചൊവ്വാഴ്ച മയിൻ സംസ്ഥാനത്തു നിന്നും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി വിജയിച്ച ഇന്ത്യൻ അമേരിക്കനും മയിൻ ഹൗസ് സ്പീക്കറുമായ സാറാ ഗി ദയോൻ നവംബറിലെ പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ കരുത്തയായ നിലവിലുളള യു.എസ്.സെനറ്റർ സൂസൻ കോളിൻസുമായി ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു. പ്രൈമറി തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥികളായ ബെറ്റ്സി സ്വീറ്റ് ,അറ്റോർണി ബ്രി കിഡ മാൻ എന്നിവരെയാണ് സാറാ പരാജയപ്പെടുത്തിയത്.
മയിനിൽ നിന്നുള്ള റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി സൂസൻ കോളിൻസിന്റെ വിജയം യു.എസ്.സെനറ്റിൽ പാർട്ടിക്ക് ഭൂരിപക്ഷം നേടുന്നതിന് അനിവാര്യമാണ്. എന്നാൽ സ്പീക്കർ പദവിയിലിരുന്ന സാറ വളരെയേറെ ശുഭാപ്തിതി വിശ്വാസത്തിലാണ്. മയിനിലെ വോട്ടർമാർ ഒരു മാറ്റം ആഗ്രഹിക്കുന്നു. കഴിഞ്ഞ 24 വർഷമായി മയിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും സീനിയറായ സൂസൻ മയിൻ വോട്ടർമാരുടെ താൽപര്യത്തെക്കാൾ രാഷ്ട്രീയപ്പാർട്ടികളുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകിയിട്ടുള്ളത്. യു.എസ് സെനറ്റിലെ പല സുപ്രധാന തീരുമാനങ്ങളിലും സൂസന്റെ പങ്ക് നിർണായകമായിരുന്നു.
ട്രoപിന്റെ നിലപാടുകളെ പൂർണ്ണമായും പിന്തുണച്ചിരുന്ന സെനറ്ററായിരുന്നു സൂസൻ. സാറ ഗിദയോൻ ഇന്ത്യയിൽ നിന്നും കുടിയേറിയ പീഡിയാട്രീഷൻ പിതാവിന്റെയും അമേരിക്കയിൽ നിന്നും കുടിയേറിയ മാതാവിന്റെയും മകളായി റോസ് ഐലൻറിലാണ് ജനിച്ചത്. ജോർജ് വാഷിംങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ഇവർ പത്രത്തിന്റെ അഡ്വർടൈസിങ് എക്സിക്യൂട്ടിവായിരുന്നു. സൂസനെ അട്ടിമറിച്ചു യു.എസ് സെനറ്ററായി സാറാ തിരഞ്ഞെടുക്കപ്പെടുമോ എന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…