America

ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം നടത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ

പി പി ചെറിയാൻ

സെന്റ് ലൂയിസ് : ഇരുപത്തിയഞ്ചു വയസ്സിൽ ആറു  കൊലപാതകം നടത്തിയെന്നു  സംശയിക്കുന്ന സീരിയല്‍ കില്ലർ പെരെസ് റീഡിനെ  പോലീസ് അറസ്റ്റ് ചെയ്തതായി സെന്റ് ലൂയിസ്  കൗണ്ടി പ്രോസിക്യൂട്ടിന് അറ്റോർണി  വെസ്‌ലി ബെൽ നവംബര് 08 തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു  ആയുധങ്ങള്‍ കൈവശം വെച്ച കുറ്റത്തിനാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മിസോറിയിലും കന്‍സസിലുമായി അടുത്തിടെ നടന്ന ആറ് കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാളെ ഇതുവരെ മറ്റൊരൂ കൊലപാതകക്കേസിലും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം എല്ലാ കുറ്റകൃത്യങ്ങളിലും ഉപയോഗിച്ചതായി കരുതുന്ന ആയുധവുമായാണ് ഇയാള്‍ ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്.

സെപ്റ്റംബറിനും ഒക്ടോബര്‍ അവസാനത്തിനും ഇടയില്‍ സെന്റ് ലൂയിസിലും പരിസര പ്രദേശത്തും കന്‍സാസ് സിറ്റിയിലും കന്‍സാസ് നഗരത്തിലുമാണ് അടുപ്പിച്ച് കൊലപാതകങ്ങള്‍ നടന്നത്. 16 മുതല്‍ 49 വയസ്സുവരെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകളാണ് – അവരില്‍ ചിലര്‍ ലൈംഗികത്തൊഴിലാളികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇരയായ മാര്‍നെ ഹെയ്നെസിനെ സെപ്തംബര്‍ 13ന് സെന്റ് ലൂയിസ് കൗണ്ടിയിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം ഏറ്റവും പ്രായം കൂടിയ ഇരയായ പമേല അബെര്‍ക്രോംബിയെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ഇതേ നഗരത്തില്‍ തന്നെ സെപ്തംബര്‍ 16 ന് കേസി റോസ് എന്ന 24കാരിയേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സെപ്തംബര്‍ 26ന് ഫെര്‍ഗൂസണില്‍ ലെസ്റ്റര്‍ റോബിന്‍സണ്‍ എന്ന നാല്‍പ്പതുകാരനേയും പ്രതി വെടിവെച്ചു കൊലപ്പെടുത്തി. അതേ മാസം തന്നെ കന്‍സാസ് സിറ്റിയില്‍ ഇരട്ടക്കൊലപാതകവും നടന്നു. ഒരേ ബില്‍ഡിംഗിലുള്ള രണ്ടുപേരെ അടുത്തടുത്ത ദിവസങ്ങളില്‍ കൊലപ്പെടുത്തുകയായിരുന്നു.

നവംബര്‍ ഒന്നിനാണ് 35 കാരനായ ഡാമണ്‍ ഇര്‍വിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 കാരനായ റൗഡജ ഫെറോയുടെ മൃതദേഹം അടുത്ത ദിവസം കണ്ടെത്തി. എല്ലാ കൊലപാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് 40 കാലിബര്‍ സ്മിത്ത് & വെസണ്‍ പിസ്റ്റള്‍ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ സമയത്ത് പ്രതിയുടെ കൈവശം ഈ തോക്ക് ഉണ്ടായിരുന്നു.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ബിഐ ടാസ്ക് ഫോഴ്‌സ്  പ്രതിയെ പിന്തുടരുകയായിരുന്നുവെന്നും ഇന്‍ഡിപെന്‍ഡന്‍സ്, മോയില്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച്ച ഫസ്റ്റ് ഡിഗ്രി മുർഡർ ചാർജ് ചെയ്യപെട്ട റീഡിന് 2 മില്യൺ ബോണ്ട് അനുവദിച്ചതായി അറ്റോർണി  വെസ്‌ലി ബെൽ പറഞ്ഞു

Newsdesk

Recent Posts

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

5 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

18 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

19 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

20 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

20 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

20 hours ago