ഒഹായോ: ഒഹായോയിലെ അക്രോണിലെ ഒരു വലിയ തെരുവ് പാർട്ടിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് 25 പേർ വെടിയേറ്റു ഒരാൾ മരിച്ചു, അധികൃതർ പറഞ്ഞു.
ഈസ്റ്റ് അക്രോണിൽ അർദ്ധരാത്രിക്ക് ശേഷം വെടിവയ്പ്പ് പൊട്ടിപ്പുറപ്പെട്ടത് . തുടർന്ന് 911 കോളുകൾ വന്നതായി അക്രോൺ മേയർ ഷമ്മാസ് മാലിക്കും കഴിഞ്ഞ ആഴ്ച സത്യപ്രതിജ്ഞ ചെയ്ത പോലീസ് മേധാവി ബ്രയാൻ ഹാർഡിംഗും ഞായറാഴ്ച രാവിലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വെടിയേറ്റ മുറിവുകളുമായി ഒന്നിലധികം ആളുകൾ അതത് എമർജൻസി റൂമുകളിൽ എത്തിയതായി പ്രാദേശിക ആശുപത്രികൾ റിപ്പോർട്ട് ചെയ്തു.
കെല്ലി കവലയ്ക്കും 8-ആം അവന്യൂവിനുമിടയിൽ ഉണ്ടായ സംഘർഷത്തിൽ ഇരയായ 27 കാരനായ ഒരാൾ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു.
“ഇന്ന് രാവിലെ, വിവേകശൂന്യമായ അക്രമത്തിൻ്റെ നാശത്തിന് ശേഷം നഗരം ആകുലതയിലാണ് ” മാലിക്കും ഹാർഡിംഗും അവരുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നമ്മുടെ നഗരത്തിലെ എല്ലാ അക്രമ പ്രവർത്തനങ്ങളെയും പോലെ, ഞങ്ങളുടെ ഹൃദയവും ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒപ്പമാണ്.”
വെടിവയ്പ്പിനുള്ള കാരണം ഉടൻ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഉച്ചവരെ അറസ്റ്റുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല, പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…