ഹൂസ്റ്റൺ:ഹൂസ്റ്റൺ ക്ലബിന് പുറത്തു പാർക്കിംഗ് സ്ഥലത്തുണ്ടായ കൂട്ട വെടിവയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റു, അവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് ഞായറാഴ്ച അറിയിച്ചു.
“തിരക്കേറിയ പാർക്കിംഗ് സ്ഥലത്തേക്ക് ആരോ വെടിയുതിർത്തു,” വെടിവയ്പ്പ് നടന്ന നഗരത്തിന്റെ പടിഞ്ഞാറുള്ള ടാബു ക്ലബ്ബിന് പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പോലീസ് ചീഫ് ട്രോയ് ഫിന്നർ പറഞ്ഞു.
വെടിയുതിർത്ത സംഘത്തിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നും പ്രതികളാരും കസ്റ്റഡിയിലില്ലെന്നും അദ്ദേഹം പറഞ്ഞു.വെടിയേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ഫിന്നർ പറഞ്ഞു.. “മറ്റെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്
പോലീസ് ചീഫ് പറഞ്ഞു.
പരിക്കേറ്റവരുടെ പ്രായം 20-നും 30-നും ഇടയിലാണ് , അവരെ പ്രദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയതായി ഫിന്നർ പറഞ്ഞു.
ആരാണ് ഇത് ചെയ്തതെന്ന് ഞങ്ങൾ കണ്ടെത്തി അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരും ഫിന്നർ പറഞ്ഞു.പോലീസ് സുരക്ഷാ വീഡിയോ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…