America

ജോൺസൺ കൗണ്ടിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് ആന്ധ്രാപ്രദേശ് എംഎൽഎയുടെ ആറ് ബന്ധുക്കൾ -പി പി ചെറിയാൻ

ജോൺസൺ കൗണ്ടി( ടെക്‌സസ് )- ജോൺസൺ കൗണ്ടി  യുഎഎസ്  ഹൈവേ 67-ൽ ചൊവ്വാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ആന്ധ്രാപ്രദേശ് എംഎൽഎ പി വെങ്കട്ട സതീഷ് കുമാറിന്റെ ബന്ധുക്കളായ ആന്ധ്രാപ്രദേശിലെ കോണസീമ ജില്ലയിലെ അമലപുരം സ്വദേശികളായ പി നാഗേശ്വര് റാവു, സീത മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്നിവരും കുടുംബത്തിന്റെ ബന്ധുകൂടിയായ മറ്റൊരാളുമാണെന്ന് തിരിച്ചറിഞ്ഞു

കാറിലുണ്ടായിരുന്ന  ലോകേഷിനെ ഹെലികോപ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹം ചികിത്സയിൽ കഴിയുന്നു, എന്നാൽ ഗുരുതരാവസ്ഥയിലാണെന്ന് എംഎൽഎ പറഞ്ഞു.

തന്റെ അമ്മാവനും കുടുംബവും അറ്റ്‌ലാന്റയിലാണ് താമസിച്ചിരുന്നതെന്നും ടെക്സാസിലെ മറ്റ് ബന്ധുക്കളുടെ വീട്ടില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും സതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അപകടസമയത്ത് പിക്കപ്പ് ട്രക്കില്‍ രണ്ട് യുവാക്കള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ തെറ്റായ ദിശയിലാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. അപകടനില തരണം ചെയ്ത ഇരുവരെയും വിമാനമാര്‍ഗം ഫോര്‍ട്ട് വര്‍ത്ത് ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച രാവിലെ, മിനിവാൻ ഡ്രൈവറായ ഇർവിംഗിലെ റുഷിൽ ബാരി (28) മരിച്ചവരിൽ ഒരാളാണെന്ന് ഡിപിഎസ് തിരിച്ചറിഞ്ഞു.

പ്രായമായവർ മകൾ നവീനയെയും കൊച്ചുമക്കളായ കാർത്തിക്, നിഷിത എന്നിവരെയും ഇന്ത്യയിൽ നിന്ന് സന്ദർശിക്കുകയായിരുന്നുവെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

18 mins ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago