സ്വകാര്യ ബഹിരാകാശ വാഹനത്തില്‍ സഞ്ചാരികളെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തിലെത്തിക്കാനുള്ള പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ വിക്ഷേപണം ശനിയാഴ്ച നടക്കും. രണ്ട് നാസ ഗവേഷകരുമായി ഇന്നലെ തുടങ്ങാനിരുന്ന ദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വയ്‌ക്കേണ്ടിവന്നിരുന്നു.
വിക്ഷേപണം ശനിയാഴ്ച വൈകിട്ട് 3.22-ന് (ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.52) നടക്കുമെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചു. നാസയുമായി കൈകോര്‍ത്ത് സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് (ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) ചരിത്രം രചിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം. ടേക്കോഫിന് 17 ഇരുപത് മിനിറ്റ് മുന്‍പാണ് ദൗത്യം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.ഫാല്‍ക്കണ്‍ 9 റോക്കറ്റും ഡ്രാഗണ്‍ സ്വകാര്യ ബഹിരാകാശ വാഹനവും വീണ്ടും വിക്ഷേപണത്തിനു സജ്ജമായി വരുന്നു.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ലോഞ്ച് പാഡ് 39 എയില്‍ നിന്നുമായിരിക്കും സ്‌പേസ് എക്‌സ് വിക്ഷേപണം. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…
വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…
ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…
വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…
ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…
ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…