ലൊസാഞ്ചലസ്: സ്പേസ് എക്സിന്റെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ 15-ാമത് ആളില്ലാ പരീക്ഷണ വിക്ഷേപണം നവംബര് 13 നു ടെക്സാസിൽ വിജയകരമായി നടന്നു. ഭ്രമണപടത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനൊപ്പം ആദ്യ ഘട്ട ബുസ്റ്റർ റോക്കറ്റിനെ തിരികെ ഇറക്കാനായിരുന്നു സ്പേസ് എക്സ് പദ്ധതിയിട്ടിരുന്നതെങ്കിലും, സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ആ ലാൻഡിംഗ് ശ്രമം പെട്ടെന്ന് ഉപേക്ഷിച്ചു.
വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും വേർപെടുകയും, തുടർന്ന് ‘ചോപ്സ്റ്റിക്’ മെക്കാനിക്കൽ ആംസ് ഉപയോഗിച്ച് താഴത്തെ ബുസ്റ്റർ റോക്കറ്റ് സുരക്ഷിതമായി തിരിച്ചിറക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് ബുസ്റ്റർ റോക്കറ്റ് മെക്സിക്കോ ഉൾക്കടലിലേക്ക് മാറ്റിവിടുകയും അവിടെ വെച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു.
എങ്കിലും, സ്റ്റാർഷിപ്പിന്റെ മുകൾഭാഗം വിക്ഷേപണത്തിന് ശേഷം ഏകദേശം 27 മിനിറ്റിനുള്ളിൽ ഭ്രമണപടത്തിൽ പ്രവേശിച്ചു. തുടർന്ന് 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപടത്തിൽ വിന്യക്ഷിക്കുകയും ചെയ്തു. തികച്ചും പുനരുപയോഗിക്കാവുന്ന ഒരു റോക്കറ്റ് സംവിധാനം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്പേസ് എക്സിന്റെ സുപ്രധാന ദൗത്യമാണിത്.
റിപ്പോർട്ട്: പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
അയർലണ്ടിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓൺലൈൻ ആപ്പുകൾ വഴി ഓർഡർ ചെയ്യുന്നവർക്ക് അധിക ചെലവ് വരാൻ സാധ്യത. ഡെലിവറി തൊഴിലാളികളുടെ…
അയർലണ്ടിലെ വാഹന ഉടമകൾക്ക് കാർ ഇൻഷുറൻസ് പ്രീമിയത്തിൽ ഏകദേശം €300 വരെ ലാഭിക്കാൻ അവസരമുണ്ടെന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ…
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസന്നിധ്യമായ ഡോ. സിന്ധു ബിനു രചിച്ച കവിതാസമാഹാരം ‘മഴയിൽ വിരിഞ്ഞ…
€20 മില്യൺ പദ്ധതിയായ ‘സൺഫ്ലവർ ചിൽഡ്രൻസ് ഹോസ്പിസ്’ 2029-ൽ പ്രവർത്തനം ആരംഭിക്കും; ഇതിനോടകം സമാഹരിച്ചത് €9 മില്യൺ അയർലണ്ടിലെ കുട്ടികളുടെ…
കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്.…
അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…