ജിൻസ് മാത്യു റാന്നി,റിവർസ്റ്റോൺ.
ഹൂസ്റ്റൺ: മലയാളി കൾച്ചറൽ എക്സ്ചേഞ്ച് ഫൗണ്ടേഷൻ അണിയിച്ചൊരുക്കുന്ന സ്പാർക്ക് ഓഫ് കേരള ഉൽസവ തിമിർപ്പോടെ ഹൂസ്റ്റണിലേക്ക്.
ചാരിറ്റി കർമ്മ പദ്ധതിയുമായി സെൻറ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റ് ആഭിമുഖ്യത്തിലാണ് ഈ മാസം 20 ശനിയാഴ്ച്ച വൈകുന്നേരം സ്റ്റാഫോർഡ് ഇമ്മാനുവേൽ സെൻറർ ആഡിറ്റോറിയത്തിൽ അരങ്ങേറുന്നത്.
അഫ്സൽ,സ്വാസിക,മോക്ഷ എന്നിവർ നയിക്കുന്ന താരനിര എത്തുന്നതോട് കൂടി ഹൂസ്റ്റൺ മലയാളികളുടെ ഓണാഘോഷ സമാപനം കളർ ഫുൾ ആകുന്നുവെന്ന് ഉറപ്പാണ്.
പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ,നർത്തകിയും മലയാളം,തമിഴ് ഭാഷാ സിനിമകളിലെ പ്രമുഖ നടിയുമായ സ്വാസിക,ഭരത നാട്യ നർത്തകിയും ബംഗാളിൽ നിന്ന് മലയാളത്തിൽ എത്തി തിളങ്ങുന്നു നായികയായ മോക്ഷയും എന്നിവർ നേതൃത്വം നൽകുന്ന 12 അഗ ടിം നോർത്ത് അമേരിക്കയിൽ എത്തിച്ചേർന്നിരിക്കുന്നത്.
ലൈവ് ഓർക്കസ്ട്രയായി എത്തി ചേരുന്ന അഫ്സലിനോടൊപ്പം പിന്നണി ഗായിക അഖില ആനന്ദ്,ടെലിവിഷൻ സ്റ്റേജ് ഷോകളിലെ നിറ സാന്നിദ്യം നസീർ,മിന്നലേ എന്നിവർ കൂടി ചേരുന്നത് ഹൂസ്റ്റൺ മലയാളിൽക്കയിൽ തരംഗമാകുന്നുവെന്ന് ഉറപ്പാണ്.
ഗായികയും അനുഗ്രഹിത വയലിനിസ്റ്റ് വാദകയുമായ വേദ മിത്ര പരിപാടികളുടെ മറ്റൊരു ആകർഷണമാണ്.
സെൻറ് മേരീസ് ദേവാലയത്തിൻ്റ ചാരിറ്റി ഫണ്ട് ധനശേഖരണാർത്ഥം നടത്തുന്ന ഈ മെഗാ സ്റ്റേജ് ഷോ ഇവൻ്റിന് ഹൂസ്റ്റണിലെ എല്ലാവരുടെയും സാന്യധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഇടവക വികാരി ഫാദർ ദാനിയേൽ എം ജോൺ,സെക്രട്ടറി ഷെൽബി വർഗീസ്,ട്രഷറർ അലക്സ് തെക്കേതിൽ,പ്രോഗ്രാം കൺവീനർ ബോബി ജോർജ്,ജോയിൻ്റ് കൺവീനർ ജിൻസ് മാത്യു,പ്രോഗ്രാം കോഓർഡിനേറ്റർ ലിജി മാത്യു എന്നിവർ അറിയിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…