മെൽബൺ: നാടകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീ. KV ഗണേഷ്, ശ്രീ. സുനിൽ സുഖദ, ശ്രീ. അപ്പുണ്ണി ശശി, ശ്രീ. എസ് പി ശ്രീകുമാർ എന്നിവർക്ക് സമതയുടേയും വിപഞ്ചിക ഗ്രന്ഥശാലയുടെയും പ്രവർത്തകർ മെൽബൺ എയർപോർട്ടിൽ ബുധനാഴ്ച വൈകുന്നേരം സ്വീകരണം നൽകി.
നമുക്കിനിയും നാടകങ്ങൾ കാണണം എന്ന ഹാഷ്ടാഗോടുകൂടിയാണ് സമത ഓസ്ട്രേലിയയും വിപഞ്ചിക ഗ്രന്ഥശാലയും ഒരുക്കുന്ന IHNA People’s Theatre Fest ഇത്തവണ അരങ്ങേറുന്നത്. മെയ് 11 ന് വൈകിട്ടു 4 മണി മുതൽ BoxHill ടൗൺ ഹാളിലാണ് ജനകീയ നാടകോത്സവം. മലയാള സിനിമാതാരങ്ങളായ ശ്രീകുമാറും , സുനിൽ സുഗതയും അവതരിപ്പിക്കുന്ന ടാർസൻ, അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് എന്നീ നാടകങ്ങൾക്കൊപ്പം Kepta മെൽബണിന്റെ അതെന്താ? എന്ന നാടകവും ഉണ്ട്.
നാടകോത്സവത്തിൻ്റെ ഭാഗമായി തിരുവരങ്ങ്, വരയരങ്ങ്, വായനരങ്ങ്,കളിയരങ്ങ്, രുചിയരങ്ങ് എന്നിവയും രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി.ഗണേഷിൻ്റെ നേതൃത്വത്തിൽ തിയ്യറ്റർ വർക്ക്ഷോപ്പും ഓട്ടിസവും തിയ്യറ്റർ തെറാപ്പിയും എന്ന സെമിനാറും ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കായി ബേബി സിറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…