ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികൾക്കായി ‘സ്വർഗ്ഗീയ നാദം’ സംഗീത പരിപാടിയുടെ 50-ാം വാർഷിക പതിപ്പ് ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം ചെയ്യുന്നു. ‘തിരുനാമ കീർത്തനം – ഫേസ് ടു ഫേസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിപാടിയിൽ പ്രശസ്ത സംഗീത സംവിധായകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
ഒക്ടോബർ 21 ബുധനാഴ്ച (ഡാളസ് സമയം വൈകുന്നേരം 7:00 / ഈസ്റ്റേൺ സമയം രാത്രി 8:00 / ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 5:30) ആണ് ഈ ഓൺലൈൻ സംഗീത വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്. സൂം പ്ലാറ്റ്‌ഫോമിലൂടെ തത്സമയമായി പരിപാടിയിൽ പങ്കുചേരാവുന്നതാണ്.
4,850-ഓളം ഗാനങ്ങൾക്ക് ഈണം പകരുകയും 2,900-ഓളം ഗാനങ്ങൾക്ക് രചന നിർവ്വഹിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. സണ്ണി സ്റ്റീഫൻ. 2000-ൽ ‘കരുണം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. യേശുദാസ്, എസ്. പി. ബാലസുബ്രഹ്മണ്യം, കെ. എസ്. ചിത്ര, എസ്. ജാനകി തുടങ്ങിയ പ്രമുഖ ഗായകരുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ‘വേൾഡ് പീസ് മിഷന്റെ’ സ്ഥാപകൻ കൂടിയാണ്.
പരിപാടിയുടെ വിവരങ്ങൾ ഒക്ടോബർ 21, ബുധനാഴ്ച,സമയം: 08:00 PM EST / 07:00 PM (Dallas) / 05:30 AM (IST – Thursday)
Zoom ID: 769 374 4841,
Passcode: music
റവ. കോശി കുര്യൻ ആരംഭ പ്രാർത്ഥനയും റവ. ജോർജ്ജ്കുട്ടി കൊച്ചമ്മൻ സമാപന പ്രാർത്ഥനയും നിർവ്വഹിക്കും. കൂടാതെ സണ്ണി, ജോജു, അജി, സിജി, സാബു, ബീന, ഇഷാ വിനീഷ്, ക്രിസ്റ്റ, ജനിയ തുടങ്ങിയ മികച്ച കലാകാരന്മാരും പരിപാടിയിൽ അണിനിരക്കുന്നു.
സംഗീത പ്രേമികൾ ഏവരും ഈ ആത്മീയ-സംഗീത വിരുന്നിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
വാർത്ത – പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു.…
ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ…
നെയ്‌റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…
അയർലണ്ടിൽ ഈ സീസണിലെ ആദ്യത്തെ പേരിട്ട കൊടുങ്കാറ്റായ ‘സ്റ്റോം ഓസ്റ്റിൻ’ (Storm Austen) വ്യാഴാഴ്ചയോടെ രാജ്യത്തെ ബാധിക്കാനിരിക്കെ, കനത്ത മഴയും…
ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലും സൗത്ത് ബ്രിസ്ബേനിലുമുള്ള ഏഷ്യൻ ഭക്ഷ്യവിഭവ പ്രേമികൾക്ക് സന്തോഷവാർത്ത. ഇഷ്ടപ്പെട്ട ഏഷ്യൻ ഗ്രോസറി ഉൽപ്പന്നങ്ങൾ ഇനി ഒരു…
കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് നടൻ റിച്ചാർഡ് റീൽ (78) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ 400-ലധികം സിനിമകളിലും ടെലിവിഷൻ…