ഡാളസ് – ഡാളസ് മെത്തഡിസ്റ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞ വർഷം നടന്ന വെടിവയ്പ്പിൽ രണ്ടു ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ട കേസിൽ 31 കാരനായ നെസ്റ്റർ ഹെർണാണ്ടസ് കുറ്റക്കാരനാണെന്ന് ഡാളസ് കൗണ്ടി ജൂറി വ്യാഴാഴ്ച കണ്ടെത്തി.ജഡ്ജ് ചിക്ക അനിയം ഹെർണാണ്ടസിനെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
2022 ഒക്ടോബർ 22-ന് ആരോഗ്യ പ്രവർത്തകരായ സോഷ്യൽ വർക്കർ ജാക്വലിൻ പൊകുവായും(45 ) നേഴ്സ് ആനെറ്റ് ഫ്ളവർസുമാണ് ( 63) ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ വെടിയേറ്റ് മരിച്ചത്.തന്റെ മൊഴിയിൽ, സാമൂഹിക പ്രവർത്തകയായ ജാക്വലിൻ പൊകുവായെയും നഴ്‌സായ ആനെറ്റ് ഫ്‌ളവേഴ്‌സിനെയും വെടിവച്ചു കൊന്നതായി ഹെർണാണ്ടസ് സമ്മതിച്ചു. എന്നാൽ താൻ അത് മനപ്പൂർവമല്ല ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
നവജാത ശിശുവിനൊപ്പം ആശുപത്രി മുറിയിലായിരുന്ന തന്റെ അന്നത്തെ കാമുകി സെലീന വില്ലറ്റോറോ, ഹെർണാണ്ടസ് പിതാവാണോ അല്ലയോ എന്ന് തർക്കിക്കുകയായിരുന്നു.അപ്പോഴാണ് മുറിയിലേക്ക് കയറിയ പൊക്കുവായെ കണ്ടത് .അവൾ ഞങ്ങളുടെ ഇടയിൽ കയറി. ‘നിർത്തൂ’ എന്ന് അലറി,. “”ഞാൻ പരിഭ്രാന്തനായി,വാതിൽ തുറന്നു ബൂം, ബൂം രണ്ടുതവണ വെടിവച്ചു.”ഹെർണാണ്ടസ് പറഞ്ഞു.ഫ്‌ളവേഴ്‌സ് എന്ന നഴ്‌സിനെ താൻ വെടിവെച്ച് കൊല്ലുമ്പോൾ ഇടനാഴിയിൽ ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം ജൂറിയോട് പറഞ്ഞു.
ഹെർണാണ്ടസിന്റെ കേസിൽ വധശിക്ഷ നടപ്പാക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർമാർ തീരുമാനിച്ചിരുന്നു.ഹെർണാണ്ടസിന്റെ പ്രതിഭാഗം അഭിഭാഷകൻ പോൾ ജോൺസൺ ജൂറിയോട് പ്രതിക്ക് കുറഞ്ഞ ചാർജ്ജ് പരിഗണിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…