America

എക്യൂമെനിക്കൽ ഫെഡറേഷൻറെ സ്നേഹ ഭവനത്തിൻറെ താക്കോൽ ദാനം നിർവ്വഹിച്ചു


ന്യൂയോർക്ക്: ആലംബഹീനരെയും അന്യവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുകയെന്ന ലക്ഷ്യത്തിൽ  ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ  സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ “വീടില്ലാത്തവർക്ക് ഒരു വീട്” എന്ന പദ്ധതിയിലൂടെ ഇടുക്കിയിലെ കാമാക്ഷിയിൽ നിർമ്മിച്ച സ്നേഹ ഭവനത്തിൻറെ താക്കോൽദാനവും ഉദ്ഘാടനവും  ഇടുക്കി എം.പി . ശ്രീ. ഡീൻ കുര്യാക്കോസ് ഈസ്റ്റർ ദിനത്തിൽ നിർവ്വഹിച്ചു. ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു. ഡോ. എം .എസ്. സുനിൽ ഫൗണ്ടേഷൻ പ്രസ്‌തുത വീടിൻറെ നിർമ്മാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയതാണ് ഈ വീട്. എക്യൂമെനിക്കൽ ഫെഡറേഷൻറെ ഫെലോഷിപ് ഡിന്നർ എന്ന കൂട്ടായ്മയിലൂടെ സമാഹരിച്ച തുകയാണ് ഈ നിർമ്മാണ പ്രവർത്തനത്തിനു മുഖ്യമായും ഉപയോഗിച്ചത്.  ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവരുമോടുള്ള നന്ദി എക്യൂമെനിക്കൽ ഫെഡറേഷൻ അറിയിക്കുന്നു.

ജീമോൻ റാന്നി  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

2 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

4 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

4 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

7 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

8 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

8 hours ago