America

എക്യൂമെനിക്കൽ ഫെഡറേഷൻ വിമൻസ് ഫോറം പ്രവർത്തനോൽഘാടനം നടന്നു

ജീമോൻ റാന്നി

ന്യൂയോർക്ക് : ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിൻറെ ഉത്‌ഘാടനം റവ. ഫാ. ജോൺ തോമസ്  നിർവഹിച്ചു. ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് വില്ലിസ്റ്റൺ പാർക്കിലുള്ള സി എസ്‌ ഐ ജൂബിലി മെമ്മോറിയൽ ചർച്ചിൽ വച്ച് നടന്ന യോഗത്തിൽ എക്യൂമെനിക്കൽ ഫെഡറേഷന്റെ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു.

  “ഉണരുക” എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ. സിന്തിയ പ്രഭാകർ പ്രഭാഷണം നടത്തി. റവ. ഫാ. നോബി അയ്യനേത്ത് ആശംസകൾ നേർന്നു. ശ്രീമതി. സൂസി ജോർജ് എബ്രഹാം വേദപുസ്‌തക വായന നിർവഹിച്ചു. സി.എസ്. ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് കൊയർ മനോഹരമായ ഗാനം ആലപിച്ചു. റവ. സാം എൻ. ജോഷ്വ പ്രാരംഭ പ്രാർത്ഥനയും WDP വൈസ് ചെയർ ശ്രീമതി. നീതി പ്രസാദ് സമാപന പ്രാർത്ഥനയും നടത്തി.  ഡോ. റേച്ചൽ ജോർജ് സ്വാഗതവും വിമൻസ് ഫോറം കൺവീനർ ശ്രീമതി ഷേർലി പ്രകാശ് കൃതജ്ഞതയും രേഖപ്പെടുത്തി.

വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ് 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

6 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

7 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

8 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

8 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

8 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

9 hours ago