ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റൺ (ICECH) എല്ലാ വർഷവും നടത്തി വരാറുള്ള പ്രാർത്ഥനാ വാരം ഈ വർഷം നവംബർ 29 ഞായറാഴ്ച മുതൽ ഡിസംബർ 5 ശനിയാഴ്ച വരെ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിലായി നടത്തപ്പെടുമെന്ന് ഐ.സി.ഇ.സി.എച്. ഭാരവാഹികൾ അറിയിച്ചു. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 8 മണി വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.
നവംബര് 29 ന് വൈകിട്ട് 7 മണിക്ക് സെൻറ് മേരീസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ വച്ച് ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിനു തുടക്കം കുറിക്കും. സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവക വികാരി റവ.ഫാ. ജേക്ക് കുര്യൻ ഒന്നാം ദിവസം മുഖ്യ പ്രസംഗകനായിരിക്കും.
തുടർന്നുള്ള 2 മുതൽ 7 വരെ ദിവസങ്ങളിൽ വെരി. റവ. ഫാ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പ (വികാരി സെൻറ് ജോൺസ് ക്നാനായ ഓർത്തഡോൿസ് ഇടവക), റവ. എബ്രഹാം വർഗീസ് ( വികാരി, ഇമ്മാനുവൽ മാർത്തോമാ ഇടവക), റവ. ഫാ.എബ്രഹാം സഖറിയ (വികാരി, സെൻറ് ജെയിംസ് ക്നാനായ യാക്കോബാ ഇടവക ) റവ. റോഷൻ വി. മാത്യൂസ് (അസിസ്റ്റന്റ് വികാരി, ട്രിനിറ്റി മാർത്തോമാ ഇടവക), റവ.ഫാ. ജോൺസൻ പുഞ്ചക്കോണം ( വികാരി, സെൻറ് മേരീസ് മലങ്കര ഓർത്തഡോൿസ് ഇടവക), റവ. ഫാ. കെവിൻ മുണ്ടക്കൽ (അസിസ്റ്റന്റ് വികാരി സെൻറ് ജോസഫ്സ് സീറോ മലബാർ കത്തോലിക്ക ഫൊറാന ഇടവക) തുടങ്ങിയവർ നേതൃത്വം നൽകും.
സെൻറ് മേരീസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ ഒന്നാം ദിവസവും തുടർന്നുള്ള 2 മുതൽ 7 വരെ ദിവസങ്ങളിൽ ഇമ്മാനുവേൽ മാർത്തോമാ. സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ്പ, സെൻറ് ജോൺസ് ക്നാനായ ഓർത്തഡോൿസ്, സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ, സെൻറ് ജോസഫ്സ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ, സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ എന്നീ ദേവാലയങ്ങളിൽ പ്രാർത്ഥനകൾ ക്രമമായി നടത്തും.
ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ പ്രാർത്ഥനാ വാരം ഓൺലൈൻ ലൈവ് സ്ട്രീം ആയി ICECH Houston ഫേസ് ബുക്ക് പേജിലൂടെ എല്ലാവർക്കും സംബന്ധിക്കുന്നതിനും ക്രമീകരണം ചെയ്തിട്ടുണ്ട്.
വിശ്വാസികൾ പ്രാർത്ഥനാ പൂർവം ഈ പ്രാർത്ഥന യോഗങ്ങളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിയ്ക്കുവാൻ ഐ.സി.ഇ.സി.എച്. ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഈ വർഷത്തെ പ്രാർത്ഥനാവാരം അനുഗ്രഹീതമായ നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ജേക്കബ് പി തോമസ്, സെക്രട്ടറി എബി മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, പിആർ ഓ റോബിൻ ഫിലിപ്പ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…