ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐ സി ഇ സി എച്ച്) ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള എക്യുമെനിക്കൽ കൺവെൻഷൻ ഈ വർഷവും അനുഗ്രഹകരമായി നടത്തപ്പെട്ടു. ഒക്ടോബർ മാസം 16 17 18 (വെള്ളി ശനി ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് നടന്ന വെർച്വൽ കൺവെൻഷനിൽ അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ മോസ്റ്റ് റവ: ഡോ. സി വി മാത്യു , (റിട്ടയേർഡ് ബിഷപ്പ്, സെൻറ് തോമസ് ഇവഞ്ചേലിക്കൽ ചർച്ച് ഓഫ് ഇന്ത്യ) റവ: ഡോ. പി പി തോമസ് (വികാരി ട്രിനിറ്റി മാർത്തോമ്മാ ചർച്ച് തിരുവനന്തപുരം) റവ: ഫാ ഡോ. ഓ തോമസ് (റിട്ട. പ്രിൻസിപ്പാൾ ഓർത്തഡോക്സ് സെമിനാരി) എന്നിവർ ഓരോ ദിവസത്തെയും തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സബാൻ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ ഗായകസംഘം ഓരോ ദിവസത്തെയും ഗാനശുശ്രൂഷയ്ക്ക് നേത്ര്യത്വം നൽകി.
എക്യുമെനിക്കൽ കൺവെൻഷൻ 2020 ന്റെ വിജയത്തിനായി ഐ.സി.ഇ.സി.എച്ച് പ്രസിഡൻറ് റവ:ഫാദർ ഐസക് ബി പ്രകാശിനൊപ്പം വൈസ് പ്രസിഡൻറ് റവ: ജേക്കബ് പി തോമസ്, സെക്രട്ടറി എബി മാത്യു ട്രഷറർ രാജൻ അങ്ങാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, പിആർഓ റോബിൻ ഫിലിപ്പ്, നൈനാൻ വീട്ടിനാലിൽ,ജോൺസൻ ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഈ വർഷത്തെ കൺവെൻഷൻ വെർച്വലായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ പൂർത്തിയാക്കിയത് സെന്റെ മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരി റവ: ഫാ. ജോൺസൺ പുഞ്ചക്കോണത്തിലിന്റെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു.
റിപ്പോർട്ട്: ജീമോൻ റാന്നി
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…