ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) നാളിതു വരെയുള്ള മുൻ പ്രസിഡന്റുമാരെയും ഡയറക്ടർ ബോർഡ് അംഗംങ്ങളെയും ആദരിക്കുന്നു.
1987 ൽ സ്‌ഥാപിതമായ മാഗിന്റെ ഇതുവരെയുള വളർച്ചയ്ക്ക് സംഘടനയെ ഉജ്ജ്വലമായി നയിച്ച പ്രസിഡൻറ്മാരോടും ഡയറക്ടർ ബോർഡ് അംഗങ്ങളൊടും മാഗ് കടപ്പെട്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും കാലാകാലങ്ങളിൽ ശക്തമായ നേതൃനിരയെ വളർത്തിയെടുക്കുവാൻ അവർ കാണിച്ച താൽപര്യവും ഉത്സാഹവും പ്രശംസനീയമാണെന്നും ആദരവ് ചടങ്ങകൾ പ്രൗഢ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മാഗ് പ്രസിഡണ്ട് ജോജി ജോസഫും സെക്രട്ടറി മെവിൻ ജോണും പറഞ്ഞു.
ജൂൺ 18 ന് ഞായറാഴ്ച വൈകിട്ട് 4.30 ന് സ്റ്റാഫ്‌ഫോർഡ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ് ചർച്ച് ഹാളിൽ (2411 5th street, Stafford, TX 77477) വച്ച് നടത്തപെടുന്ന മാഗ് കുടുംബസംഗമത്തോട് അനുബന്ധിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം ചാരിറ്റി ഫണ്ട് റേയ്സിംഗ് ഉത്ഘാടനവും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികൾ, ഗാനമേള, ഫുഡ് സ്റ്റാളുകൾ, വിവിധ വിനോദ മത്സരങ്ങൾ, ആകർഷകമായ ഡോർ പ്രൈസുകൾ തുടങ്ങിയവ മാഗ് കുടുംബ സംഗമത്തെ മികവുറ്റതാക്കി മറ്റും.
എല്ലാ മാഗ് അംഗങ്ങളെയും കുടുംബസമേതം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
ജോജി ജോസഫ് (പ്രസിഡണ്ട്) – 713 515 8432
മെവിൻ ജോൺ (സെക്രട്ടറി) – 832 679 1405
ജോയ്.എൻ.ശാമുവേൽ (ജനറൽ കൺവീനർ) – 832 606 5697
മാത്യു മത്തായി (ഇവന്റ് കോർഡിനേറ്റർ) – 832 800 1728
മൈസൂർ തമ്പി (കോർഡിനേറ്റർ) – 281 701 3220
ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…