മെസ്‌ക്വിറ്റ് (ഡാളസ്):ഡാളസിലെ മെസ്‌ക്വിറ്റ് നഗരാതിർത്തിയിൽ രാത്രിയിൽ വാതിലുകൾ തുറക്കാൻ ശ്രമിക്കുകയും വീടുകളിലെ ജനലുകൾ തുറന്ന് എത്തിനോക്കാൻ ശ്രമിക്കുകയും ചെയുന്ന ഒരാൾ നിരീക്ഷണ വീഡിയോയിൽ കുടുങ്ങിയതായും മെസ്‌ക്വിറ്റിൽ താമസിക്കുന്നവർ ഈ സംഭവത്തെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് മെസ്‌ക്വിറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.
ആളെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ ആളുകളുടെ സഹായം തേടുകയാണ്.
സംശയിക്കുന്ന ആൾ തറയിൽ ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. വീടുകളുടെ വാതിലുകൾ തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ ലൈറ്റുകൾ ഓഫ് ചെയ്യുന്നതിന്റെയോ ലൈറ്റുകൾ ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയോ ദൃശ്യങ്ങളും ഞങ്ങളുടെ പക്കലുണ്ട്,മെസ്‌കൈറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ക്രൈം പ്രിവൻഷൻ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥൻ.” ആരോൺ പരേഡ്സ് പറഞ്ഞു. ,
മൊട്ട്‌ലി ഡ്രൈവ്, ഇന്റർസ്റ്റേറ്റ് 30 എന്നിവിടങ്ങളിലെ വീടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ എട്ട് മുതൽ 10 വരെ കേസുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ സമാനമായ ഒരു സംഭവവുമായി ബന്ധമുള്ള അതേ വ്യക്തിയാണ് ക്യാമറയിലുള്ളത്.
“അദ്ദേഹം ആരെയാണോ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നതെന്ന് ഇപ്പോൾ ഞങ്ങൾക്ക് അറിയില്ല, അയ്യാളുടെ ഉദ്ദേശ്യങ്ങൾ എന്താണെന്നും ഞങ്ങൾക്ക് കൃത്യമായി അറിയില്ലെന്നും പരേഡെസ് പറഞ്ഞു.
ഇത് നല്ലതല്ല. ആളുകളുടെ ജനാലകളിൽ നോക്കുമ്പോൾ അയാൾ വെടിയേറ്റ് വീഴും, നിങ്ങൾക്കറിയാമോ,” ഈ സംഭവങ്ങളെക്കുറിച്ച് അടുത്തിടെ കേട്ട പ്രദേശത്തെ അയൽവാസിയായ ഡാനി ഹിസർ പറഞ്ഞു.”ഞാൻ 46 വർഷമായി ഇവിടെയുണ്ട്, ഞാൻ ഇത് മുമ്പ് കണ്ടിട്ടില്ല, ഹിസർ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…
ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…
മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…
അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…