America

‘മാഗ് മുൻകാല പ്രസിഡന്റുമാരെയും ബോർഡംഗങ്ങളെയും ആദരിക്കുന്നു


ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) നാളിതു വരെയുള്ള മുൻ പ്രസിഡന്റുമാരെയും ഡയറക്ടർ ബോർഡ് അംഗംങ്ങളെയും ആദരിക്കുന്നു.

1987 ൽ സ്‌ഥാപിതമായ മാഗിന്റെ ഇതുവരെയുള വളർച്ചയ്ക്ക്  സംഘടനയെ ഉജ്ജ്വലമായി നയിച്ച പ്രസിഡൻറ്മാരോടും ഡയറക്ടർ ബോർഡ് അംഗങ്ങളൊടും മാഗ് കടപ്പെട്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും  കാലാകാലങ്ങളിൽ ശക്തമായ നേതൃനിരയെ വളർത്തിയെടുക്കുവാൻ അവർ കാണിച്ച താൽപര്യവും ഉത്സാഹവും പ്രശംസനീയമാണെന്നും  ആദരവ് ചടങ്ങകൾ പ്രൗഢ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മാഗ് പ്രസിഡണ്ട് ജോജി ജോസഫും സെക്രട്ടറി മെവിൻ ജോണും പറഞ്ഞു.

ജൂൺ 18 ന് ഞായറാഴ്ച വൈകിട്ട് 4.30 ന് സ്റ്റാഫ്‌ഫോർഡ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ് ചർച്ച്‌ ഹാളിൽ (2411 5th street, Stafford, TX 77477) വച്ച് നടത്തപെടുന്ന മാഗ് കുടുംബസംഗമത്തോട് അനുബന്ധിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം ചാരിറ്റി ഫണ്ട് റേയ്സിംഗ് ഉത്ഘാടനവും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികൾ,  ഗാനമേള,  ഫുഡ് സ്റ്റാളുകൾ, വിവിധ വിനോദ മത്സരങ്ങൾ, ആകർഷകമായ ഡോർ പ്രൈസുകൾ തുടങ്ങിയവ മാഗ് കുടുംബ സംഗമത്തെ മികവുറ്റതാക്കി മറ്റും.

എല്ലാ മാഗ് അംഗങ്ങളെയും കുടുംബസമേതം ക്ഷണിക്കുന്നുവെന്ന്  ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്,

ജോജി ജോസഫ് (പ്രസിഡണ്ട്) – 713 515 8432
മെവിൻ ജോൺ (സെക്രട്ടറി) – 832 679 1405
ജോയ്.എൻ.ശാമുവേൽ (ജനറൽ കൺവീനർ) – 832 606 5697
മാത്യു മത്തായി (ഇവന്റ് കോർഡിനേറ്റർ) – 832 800 1728
മൈസൂർ തമ്പി (കോർഡിനേറ്റർ) – 281 701 3220 

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

5 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

7 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

8 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

9 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago