America

“തലപ്പാവ് തീവ്രവാദത്തെയല്ല”, മറിച്ച് വിശ്വാസത്തെയാണ് അർത്ഥമാക്കുന്നത്: ന്യൂയോർക്ക് സിറ്റി മേയർ -പി പി ചെറിയാൻ

ന്യൂയോർക്ക്: സിഖ് തലപ്പാവ് അർത്ഥമാക്കുന്നത് തീവ്രവാദമല്ല, മറിച്ച് വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറഞ്ഞു. ഈയിടെ നടന്ന ആക്രമണങ്ങളെയും വിദ്വേഷ കുറ്റകൃത്യങ്ങളെയും രാജ്യത്തിന് കളങ്കമായി വിശേഷിപ്പിക്കുകയും അതിലെ അംഗങ്ങളെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഒക്ടോബര് 30  തിങ്കളാഴ്ച സൗത്ത് റിച്ച്‌മണ്ട് ഹില്ലിലെ ക്വീൻസ് അയൽപക്കത്തുള്ള ബാബ മഖാൻ ഷാ ലുബാന സിഖ് സെന്ററിൽ സിഖ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആഡംസ് പറഞ്ഞു.

സിഖ് മതത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള വ്യക്തമായ ആഹ്വാനവും അദ്ദേഹം നൽകി.

“നിങ്ങൾ ഭീകരതയെക്കുറിച്ചല്ല; നിങ്ങൾ സംരക്ഷകനെക്കുറിച്ചാണ്,ഈ നഗരം മുഴുവൻ പഠിപ്പിക്കേണ്ടത്. നമ്മുടെ ചെറുപ്പക്കാർ അത് അറിയണം, നമ്മുടെ മുതിർന്നവർ അത് അറിയണം,  ആഡംസ് പറഞ്ഞു.

മേയർ എന്ന നിലയിൽ താൻ സിഖ് സമുദായത്തിന്റെ സംരക്ഷകനായിരിക്കണം എന്നതിന്റെ പ്രതീകമാണ് വാളെന്ന് ആഡംസ് പറഞ്ഞു. “നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഒരു അംഗത്തിന് ഉപദ്രവമുണ്ടായാൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.”

. ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ നിങ്ങൾ യഥാർത്ഥത്തിൽ സംരക്ഷകരായിരുന്നു. നിങ്ങളുടെ കമ്മ്യൂണിറ്റിയെ സംരക്ഷിക്കുമ്പോൾ നിങ്ങളോടൊപ്പം ചേരേണ്ടത് ഞങ്ങളുടെ കടമയാണ്,” ആഡംസ് പറഞ്ഞു.

തങ്ങളുടെ സമുദായത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തെ പ്രതിനിധീകരിക്കാൻ സിഖ് സമൂഹം മേയർക്ക് ഒരു വാളും സമ്മാനിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

1 hour ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

21 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

21 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

1 day ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

1 day ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

1 day ago