America

കഷ്ടതകളിൽ പ്രത്യാശയും പ്രതീക്ഷയും വാഗ്ദാനം നൽകുന്നവനാണ് ദൈവം: റവ ഷെറിൻ ടോം മാത്യു -പി. പി. ചെറിയാൻ

 ബാൾട്ടിമോർ  : ജീവിതത്തിൽ  അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളുടെയും നിരാശകളുടെയും  മദ്ധ്യേ തളർന്നു പോകുന്നു എന്ന തോന്നുമ്പോൾ നമ്മെ കൈ വിടാതെ മാറോടു ചേർത്തണകുകയും ജീവിതത്തിനു പുത്തൻ പ്രതീക്ഷയും  പ്രത്യാശയും നൽകി മുന്നോട്ടു നയിക്കുന്നവനാണ് നാം വിശ്വസിക്കുന്ന  ദൈവമെന്ന യാഥാർഥ്യം വിസ്മരിക്കരുതെന്നു റവ ഷെറിൻ ടോം ഉദ്ബോധിപ്പിച്ചു.

 494-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഒക്ടോബർ 31 ചൊവാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍  യെശയാവു നാല്പതാം അദ്ധ്യായത്തിലെ “അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും” തുട്ങ്ങിയ വാക്യങ്ങളെ  അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം  നടത്തുകയായിരുന്നു ബാൾട്ടിമോർ മാർത്തോമാ ഇടവക വികാരി റവ ഷെറിൻ. ഈ തിരിച്ചറിവാണ് നിരാശയുടെ അഗാധ ഗർത്തത്തിൽ നിപതിച്ച യെശയ്യാ പ്രവാചകൻറെ ജീവിതത്തെ ധീരതയോടെ മുന്നോട്ട് നയിക്കുന്നതിന് ഇടയാക്കിയതെന്നും അച്ചൻ പറഞ്ഞു.

ബാൾട്ടിമോറിൽ  നിന്നുള്ള  സാമുവേൽ തോമസ് (തങ്കച്ചൻ ) പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി  ഷെറിൻ അച്ചനെ പരിചയപ്പെടുത്തുകയും ചെയ്തു. ആനി ചാക്കോ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. ടെന്നിസിയിൽ  നിന്നുള്ള അലക്സ് തോമസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. ഐ പി എൽ  സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും  സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ.  മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

Anointing Fire Bible Convention ഓഗസ്റ്റ് 22-ന് ഡബ്ലിനിൽ

    ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ  ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention ( MALAYALAM), ഓഗസ്റ്റ്  22  ശനിയാഴ്ച…

6 hours ago

ജൂണിൽ അയർലണ്ടിലെ ഭവനവില വർധന 5.6 ശതമാനമായി കുറഞ്ഞു

അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…

20 hours ago

ഉപ്പൻ; സാമൂഹ്യപ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…

22 hours ago

Raheny ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ അടയ്ക്കും; അപേക്ഷകരെ Killester-ലേക്ക് മാറ്റും

ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…

22 hours ago

ഹെൽപ് ടു ബൈ പദ്ധതി ഉയർന്ന വരുമാനക്കാർക്ക് കൂടുതൽ നേട്ടമോ? അയർലണ്ടിൽ ഭവനനയത്തെച്ചൊല്ലി വിമർശനം

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…

24 hours ago

യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം

നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…

2 days ago