America

അശരണരെ അവഗണിക്കുന്നവർ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ നഷ്ടപ്പെടുത്തുന്നവർ – സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്ത

 ഡാളസ്:സമൂഹത്തിൽ അശരണരേയും,ചെറിയവരെന്നു നമുക്ക് തോന്നുന്നവരെയും അവഗണികുന്നവർ  സ്വർഗ്ഗരാജ്യകവാടത്തിലൂടെ  അകത്തു പ്രവേശിക്കുന്നതിനുള്ള  താക്കോൽ നഷ്ടപ്പെടുത്തുന്നവരാണെന്നു  മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു

ഡാളസ്  സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക ത്രി ദിന കൺവെൻഷന്റെ പ്രഥമ ദിനം ജൂലൈ 26 (വെള്ളിയാഴ്ച) വൈകീട്ട് ലൂക്കോസിന്റെ സുവിശേഷം പതിനേഴാം അദ്ധ്യായം 20 മുതലുള്ള വാക്യങ്ങളെ ആധാരമാക്കി പ്രഭാഷണം നടത്തുകയായിരുന്നു തിരുമേനി.

സ്വർഗ്ഗവും നരകവും മനുഷ്യൻ തന്നെ സൃഷ്ടിക്കുന്നതാണെന്നും രണ്ടും തമ്മിലുള്ള ദൂരം തീരെ കുറവാണെന്നും ,സ്വർഗ്ഗത്തിനും നരകത്തിനും മധ്യേയുള്ള അഗാധ  ഗർത്തം എപ്പോൾ  ദൈവീക വചനങ്ങൾക്കു വിധേയമായി  പൂർണമായും നികത്തുവാൻ കഴിയുമോ അപ്പോൾ മാത്രമേ  സ്വർഗ്ഗത്തിലേക്  എളുപ്പത്തിൽ എത്തിചേരുവൻ സാധിക്കുകയുള്ളൂവെന്നും  അബ്രഹാമിന്റെയും ലാസറിന്റെയും ഉപമയെ ചൂണ്ടിക്കാട്ടി തിരുമേനി ഒർമ്മിപ്പിച്ചു.

സൃഷ്ടാവിനെ കണ്ടെത്തുന്നതിന് സൃഷ്ടിയിലൂടെ ശ്രമിച്ച മൂന്ന് രാജാക്കന്മാരുടെ ജീവിതത്തിൽ   ഉണ്ടായ പരാജയവും  ദൈവീക ദൂതന്മാരുടെ സന്ദേശത്തിനു കാതോർത്ത്‌ അത്  പൂർണമായി  അനുസരിച്ച സാധാരണക്കാരായ ആട്ടിടയന്മാർ കർത്താവിനെ കണ്ടെത്തി  നമസ്കരിക്കുവാൻ കഴിഞ്ഞു എന്നുള്ള  രണ്ടു സംഭവങ്ങളും കോർത്തിണക്കി മാനുഷീക  കഴിവുകളെയല്ല ദൈവീക കല്പനകളെ ആശ്രയികുകയും. ഉപാധികളില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുവാൻ കഴിയുകുകയും   ചെയ്യുമ്പോൾ മാത്രമേ സ്വർഗ്ഗരാജ്യം നമുക്ക് അവകാശപ്പെടുവാൻ കഴിയുകയുള്ളൂവെന്നും  തിരുമേനി കൂട്ടിച്ചേർത്തു.

 സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച്, ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെ ആരംഭിച്ച സുവിശേഷ യോഗത്തിൽ  ഇടവക സികാരി റവ ഷൈജു സി ജോയ് ആമുഖ പ്രസംഗം നടത്തുകയും അഭിവന്ദ്യ തിരുമേനിയെ വചന ശുശ്രുഷക്കായി ക്ഷണിക്കുകയും ചെയ്തു. പ്രാരംഭ പ്രാർത്ഥനക്കു റവ ഷൈജു അച്ചനും മധ്യസ്ഥ പ്രാർത്ഥനക്കു ജോൺ തോമസും  നേത്ര്വത്വം നൽകി നിശ്ചയിക്കപ്പെട്ട പാഠഭാഗം സൂസൻ കുരിയൻ വായിച്ചു .

 നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന കൌൺസിൽ അംഗം ഷാജി രാമപുരം,സഭാ വ്യത്യാസമെന്യേ ഡാളസ് ഫോട്ടവര്ത്തു മെട്രോ പ്ലെക്സിൽ നിന്നും  നിരവധി പേർ കൺവെൻഷനിൽ പങ്കെടുത്തിരുന്നു ജൂലൈ 27 ശനിയാഴ്ച വൈകീട്ട് 6:30 നു നടക്കുന്ന സുവിശേഷ യോഗത്തിലും അഭിവന്ദ്യ തിരുമേനി വചന ശുശ്രുഷ നിർവഹിക്കും .. വെരി റവ. സ്കറിയ എബ്രഹാം ശനിയാഴ്ച രാവിലെ 10:00 നും ഞായറാഴ്ച രാവിലെ 9.30-നും വിശുദ്ധ കുർബാനക്കു മുഖ്യ കാർമീകത്വം വഹിക്കും.ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം  36-മത് ഇടവക ദിന ആഘോഷവും നടക്കും. എല്ലാവരെയും ക്ഷണിക്കുന്നതായി റവ. ഷൈജു സി ജോയ് അറിയിച്ചു. എം എം വർഗീസ് സമാപന പ്രാർത്ഥന നടത്തി . അഭിവന്യ തിരുമേനിയുടെ ആശീർവാദത്തിനു ശേഷം പ്രഥമ ദിന യോഗം സമാപിച്ചു.

വാർത്ത: പി പി ചെറിയാൻ  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

2 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

3 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

9 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

10 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

11 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

12 hours ago