ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ ഒക്ടോബര് 12,13,14 തീയതികളിൽ (വ്യാഴം,വെള്ളി, ശനി) നടത്തപ്പെടും.
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. ശനിയാഴ്ച നടക്കുന്ന കൺവെൻഷൻ (ഇംഗ്ലീഷ്) വൈകുന്നേരം 6.30 യ്ക്ക് ആരംഭിക്കും.
പ്രമുഖ കൺവെൻഷൻ പ്രസംഗകനും ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ഇടവക അസിസ്റ്റന്റ് വികാരിയുമായ റവ. ഏബ്രഹാം തോമസ് വ്യാഴം വെള്ളി ദിവസങ്ങളിൽ ദൈവ വചന പ്രഘോഷണം നടത്തും.
ശനിയാഴ്ച നടത്തപെടുന്ന കൺവെൻഷൻ യോഗത്തിൽ ( ഇംഗ്ലീഷ് ) പ്രമുഖ കൺവെൻഷൻ പ്രസംഗകനും സൺഡേ സ്കൂൾ സമാജം മുൻ ജനറൽ സെക്ര ട്ടറിയുമായ റവ.ഡോ.മോനി മാത്യു ദൈവവചന പ്രഘോഷണം നടത്തും. ഞായറാഴ്ച
വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും മോനി മാത്യു അച്ചൻ നേതൃത്വം നൽകും
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ട്രിനിറ്റി മാർത്തോമാ ഇടവകയുടെ കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും
സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റവ. സാം.കെ.ഈശോ (വികാരി ) – 832 898 8699
റവ.ജീവൻ ജോൺ (അസി.വികാരി) – 713 408 7394
റജി ജോർജ് (സെക്രട്ടറി) – 713 806 6751
റിപ്പോർട്ട്: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…