America

ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി നിറവിൽ; ആഘോഷങ്ങൾ ഡോ.ഐസക് മാർ ഫീലക്സിനോസ് ഉത്‌ഘാടനം ചെയ്തു

ഹൂസ്റ്റൺ: മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സൂവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ജൂൺ 18  നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ഇടവക ദിനാഘോഷങ്ങളടനുബന്ധിച്ച്‌ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ  വികാരി റവ.സാം.കെ ഈശോ, അസി.വികാരി ജീവൻ ജോൺ,  ഇടവകാംഗം കൂടിയായ റവ.ലാറി വർഗീസ്, ജൂബിലി ജനറൽ കൺവീനർ ഷാജൻ ജോർജ്, കോ കൺവീനർ തോമസ് മാത്യു (ജീമോൻ) ഇടവക ഭാരവാഹികളായ ടി.എ.മാത്യു, ജോർജ് പുളിന്തിട്ട, റജി ജോർജ്‌, പി.കെ.തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ജൂബിലി ലോഗോ അനാവരണം ചെയ്തുകൊണ്ടാണ് ഉത്‌ഘാടനം നിർവഹിച്ചത്. 

ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തന ങ്ങളിൽ നാളിതു വരെ ട്രിനിറ്റി മാർത്തോമാ ഇടവക ചെയ്തുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ പറ്റി തിരുമേനി ഉൽഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.

ജൂബിലി വർഷത്തെ ചിന്താ വിഷയമായ “50  years under His providence: remember, rejoice, revive”  ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.     

1974 ൽ സ്ഥാപിതമായ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ സുവർണ ജൂബിലിയാഘോഷത്തെ  ഉജ്ജ്വലമാക്കി മാറ്റാൻ  വിവിധ  പരിപാടികളാണ് ജുബിലി കമ്മിറ്റി ആവിഷ്ക്കരിച്ചരിക്കുന്നത്. 1984 ൽ പണി പൂർത്തിയാക്കിയ ട്രിനിറ്റി മാർത്തോമാ ദേവാലയമാണ് ഭദ്രാസനത്തിലെ ആദ്യ ദേവാലയം. 400 നടുത്തു കുടുംബംഗങ്ങളാണ് ഇടവകയിൽ ഇപ്പോൾ ഉള്ളത്.

ജൂബിലി വർഷ പരിപാടികളും കർമ്മ പദ്ധതികളും സംക്ഷിപ്തമായി ജൂബിലി  ജനറൽ കൺവീനർ ഷാജൻ ജോർജ്  അവതരിപ്പിച്ചു. ജൂബിലിയോടനുബന്ധിച്ചു ആരംഭിക്കുന്ന ചർച്ച്‌ ക്യാമ്പസ് ബിൽഡിംഗ് പ്രോജെക്ടിനെ പറ്റി വീഡിയോ പ്രസൻറെ ഷനും ഉണ്ടായിരുന്നു.

സമ്മേളനത്തോടൊപ്പം 100 ൽ പരം അംഗങ്ങളടങ്ങുന്ന വിപുലമായ സുവർണ്ണ ജൂബിലി കമ്മിറ്റിയെയും പ്രഖ്യാപിച്ചു.

റവ. സാം കെ ഈശോ (പ്രസിഡണ്ട്, വികാരി )
റവ. ജീവൻ ജോൺ (അസി.വികാരി)
ജനറൽ കൺവീനർ : ഷാജൻ ജോർജ്
കോ കൺവീനർ : തോമസ് മാത്യു

പ്രയർ സെൽ : ടി.എ മാത്യു (കൺവീനർ) ഗ്രേസി ജോർജ് (കോ കൺവീനർ)
സുവനീർ : റജി ജോർജ്‌ (കൺവീനർ) ഉമ്മൻ തോമസ് (കോ കൺവീനർ)
ഫിനാൻസ് : പുളിന്തിട്ട സി ജോർജ് (കൺവീനർ) വര്ഗീസ് ശാമുവേൽ (കോ കൺവീനർ)
ഫുഡ് : ജോൺ ചാക്കോ (കൺവീനർ) ഡാനിയേൽ സഖറിയ (കോ കൺവീനർ)
പ്രോഗ്രാം: ജോജി ജേക്കബ് (കൺവീനർ) റീനു വർഗീസ് (കോ കൺവീനർ)
മിഷൻ (ലോക്കൽ/ഇന്ത്യ) – ഏബ്രഹാം ഇടിക്കുള (കൺവീനർ) എബി മത്തായി (കോ കൺവീനർ)
റിസപ്ഷൻ: രാജൻ ഗീവർഗീസ് (കൺവീനർ) ഷീല മാത്യുസ് (കോ കൺവീനർ)   
പബ്ലിക് റിലേഷൻസ്/മീഡിയ : എം.ടി. മത്തായി (കൺവീനർ) ജോസഫ് വർഗീസ് (കോ കൺവീനർ)
ഗായകസംഘം: റോജിൻ ഉമ്മൻ (കൺവീനർ ) രേഖ എബ്രഹാം (കോ കൺവീനർ)       

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

3 hours ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

4 hours ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

6 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

6 hours ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

6 hours ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

1 day ago