വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണി (Imminent threat) ഒന്നും ഉണ്ടായിരുന്നില്ലെന്നും, ഇസ്രായേലിന്റെയും അവരുടെ അമേരിക്കൻ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്രംപ് ഭരണകൂടം ഈ യുദ്ധം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മനസാക്ഷിക്കു വിരുദ്ധമായി ഈ യുദ്ധത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് കെന്റ് വ്യക്തമാക്കി.
ഇസ്രായേൽ താല്പര്യങ്ങളാണ് അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ചതെന്ന കെന്റിന്റെ പ്രസ്താവന പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞു.ജോ കെന്റ് സുരക്ഷാ കാര്യങ്ങളിൽ ‘ദുർബലൻ’ ആണെന്നും, ഇറാൻ വലിയ ഭീഷണിയാണെന്ന് വിശ്വസിക്കാത്തവർക്ക് തന്റെ ഭരണകൂടത്തിൽ സ്ഥാനമില്ലെന്നും ട്രംപ് പ്രതികരിച്ചു.
മുൻ ഗ്രീൻ ബെററ്റ് കമാൻഡോ ആയിരുന്ന ജോ കെന്റ് കഴിഞ്ഞ ജൂലൈയിലാണ് ഈ സ്ഥാനമേറ്റെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായുള്ള ബന്ധത്തിന്റെ പേരിൽ ഇദ്ദേഹത്തിന്റെ നിയമനത്തെ ഡെമോക്രാറ്റുകൾ നേരത്തെ എതിർത്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ, ഇറാാൻ യുദ്ധത്തിൽ കെന്റ് ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗം മാർക്ക് വാർണർ അഭിപ്രായപ്പെട്ടു.
അമേരിക്കയ്ക്കുള്ളിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ രാജിയെന്നത് ശ്രദ്ധേയമാണ്.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…
ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച…