വാഷിങ്‌ടൺ: യു.എസ്. തിരഞ്ഞെടുപ്പിൽ കനത്ത നഷ്ടത്തോടെ സ്ഥാനം നഷ്ടപ്പെട്ട ഡൊണാൾഡ് ട്രംപിന് ഇനി സ്വന്തം ധർമ്മ പത്നികൂടെ നഷ്ടപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം വൈറ്റ് ഹൗസ് ഒഴിഞ്ഞ് പുറത്തേക്ക് പോവുമ്പോൾ തന്റെ കൈപിടിച്ച് നടക്കുവാൻ ഇനി ധർമ്മ പത്നി ഉണ്ടാവാൻ സാധ്യതയില്ല. ട്രംപിന് എതിരെ വിവാഹ മോചനത്തിനുള്ള വഴികൾ നോക്കുകയാണ് മെലനിയ.
താൻ വിവാഹമോചനത്തിനായി കാത്തിരിക്കുകയാണെന്ന് മെലനിയ ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. ട്രംപിന്റെ മുൻ സഹായി ഒമാറോസ മാനിഗൗൽട്ട് ന്യൂമാനെ ഉദ്ദരിച്ചാണ് മെലനിയ ഇത് പ്രഖ്യാപിച്ചത്. ” ട്രംപും മെലനിയയും തമ്മിലുള്ള 15 വർഷത്തെ വിവാഹ ജീവിതം അവസാനിക്കുവാൻ പോവുകയാണെന്നും ട്രംപിൽ നിന്നും വിവാഹമോചനം ലഭിക്കാൻ മെലനിയ വൈറ്റ് ഹൗസിൽ നിന്നും പുറത്തെത്താൻ കാത്തിരിക്കുകയാണെന്നും അവർ തമ്മിലുള്ള ദാമ്പത്യം അത്രകണ്ട് സുഖകരമായിരുന്നില്ലെന്നും ട്രംപ് വൈറ്റ് ഹൗസിൽ തുടരുന്ന സമയത്ത് മെലനിയ എല്ലാം സഹിച്ച് മുൻപോട്ട് പോവുകയായിരുന്നുവെന്നും ഇക്കാര്യത്താൽ അവർ മെലനിയെ ശിക്ഷിക്കുമോ എന്നു പോലും സംശയമുണ്ടായരുന്നുവെന്നും ” ഒമാറോസ മാനിഗൗൽട്ട് വ്യക്തമാക്കി.
എന്നാൽ ഇതൊന്നുമല്ല അവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന് ട്രംപിന്റെ മറ്റൊരു സഹായി സ്‌റ്റെഫാനി വോക്കോഫ് പറഞ്ഞു. എന്നാൽ തനിക്കും മകനും ട്രംപിന്റെ സ്വന്തത്തിൽ തുല്ല പങ്കാളിത്തം വേണമെന്ന് മെലനിയ ആവശ്യപ്പെട്ടിരുന്നതായി ഇവർ വെളിപ്പെടുത്തി. 2005 ലാണ് മോഡലായ സ്ലൊവേനിയക്കാരിയായ മെലനിയ ബിസിനസ്‌കാരനായ ട്രംപിനെ വിവാഹം ചെയ്തത്. ആദ്യകാലം വളരെ സന്തോഷത്തിലായിരുന്നു ഇരുവരും. തുടർന്ന് 2006 ൽ അവർക്ക് ബാരൺ എന്ന മകൻ പിറന്നു. ഇതിന് മുൻപു തന്നെ ഇവർ തമ്മിലുള്ള ദാമ്പത്യ തകർച്ചകളുടെ വക്കിലാണെന്ന വിവരങ്ങളും റിപ്പോർട്ടുകളും വന്നു കഴിഞ്ഞിരുന്നു. ഇതുപോലെ ട്രംപിന്റെ എല്ലാ വേദികളിലും സ്ഥിരം സാന്നിധ്യമായിരുന്ന മെലനിയ തിരഞ്ഞെടുപ്പിന്റെ സന്ദർഭത്തിൽ കാണാതിരുന്നതും വലിയ ചർച്ച വിഷയമായിരുന്നു. മാധ്യമങ്ങൾ വലിയ സംശയത്തോടെയാണ് ഇതിനെ കണ്ടിരുന്നത്. ഇതിനിടെ പ്രഥമ വനിത എന്നകാരണത്താൽ തന്റെ ഒരുപാട് സ്വകാര്യതകൾ നഷ്ടമായെന്ന് അവർ ഈയിടെ പുറത്തിറങ്ങിയ ഇന്റർവ്യൂയിൽ തുറന്നടിച്ചിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…