Ireland

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ് ഔദ്യോഗിക വിവരം. സാൻജോയുടെ മരണത്തിൽ ആരോപണം നേരിടുന്ന ഭാര്യയായ ലീഷ്മയാണ് ഈ തുകയുടെ നോമിനി. അതിനാൽ ഗോ ഫണ്ടില്‍ കളക്ട് ചെയ്യപ്പെട്ട പണം നോമിനിക്ക് കൈമാറരുത് എന്നാവശ്യപ്പെട്ട് അയര്‍ലന്‍ഡ് മലയാളി കൂട്ടായ്മ ഗോ ഫണ്ട് കണ്‍ട്രി മാനേജര്‍ക്ക് പരാതികള്‍ നല്‍കി. ഗോ ഫണ്ടിനു പുറമെ സാമുദായിക കൂട്ടായ്മകൾ വഴിയും ലക്ഷങ്ങൾ സമാഹരിച്ചതായാണ് വിവരം.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

സാൻജോയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും, കുടുംബത്തിന് പിന്തുണ നൽകുന്നതിനുമാണ് ധനസമാഹരണം ആരംഭിച്ചത്. ഇതിലൂടെ ആവശ്യമുള്ളതിന്റെ നിരവധി മടങ്ങ് പണമാണ് സമാഹരിച്ചത്. ഈ തുക എന്ത് ചെയ്യുമെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.

സാന്‍ജോയുടെ മൃതദേഹം നാട്ടിൽ കൊണ്ട് ഒന്‍പതു ലക്ഷം രൂപ ചെലവായി എന്നാണ് കുടുബത്തിന് ലഭിച്ച വിവരം. എന്നാൽ, നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ഏകദേശം നാലു ലക്ഷം രൂപയാണ് ശരാശരി ചെലവാകുന്നത്. മൃതദേഹം കൊണ്ട് പോകാണെന്ന പേരിൽ ബാക്കി തുക എന്തിനു ഉപയോഗിച്ചു, ആ തുക ആരാണ് കൈകാര്യം ചെയ്തത് എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നു. ഇത്തരം ഫണ്ട്‌ കളക്ഷൻ പ്ലാറ്റഫോംമുകളെ സംബന്ധിച്ച് ഒട്ടനവധി ആശങ്കകൾ ഈ സാഹചര്യത്തിൽ ശക്തമാകുകയാണ്.

പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഡബ്ലിനിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് വിവരങ്ങൾ കൈമാറുമെന്ന് ഗോ ഫണ്ട് കണ്‍ട്രി മാനേജര്‍ റിച്ചാര്‍ഡ് അറിയിച്ചു. എന്നാൽ സമാഹരിച്ച പണത്തിന്റെ കൈമാറ്റം സംബന്ധിച്ച് ഗോ ഫണ്ട് വ്യക്തമായ വിവരം നൽകിയിട്ടില്ല.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

5 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

6 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

6 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago