ഡാളസ്: ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിലെ ചിക്ക്-ഫിൽ-എ ഫാസ്റ്റഫുഡ് സ്റ്റോറിൽ ബുധനാഴ്ച ഏകദേശം 4 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിവയ്പ്പിനെക്കുറിച്ച് ഒന്നിലധികം 911 കോളുകൾ ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിചേർന്നു. പരിശോധനയിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റിനുള്ളിൽ വെടിയേറ്റ് പരിക്കേറ്റ അജ്ഞാതരായ രണ്ട് ഇരകളെ കണ്ടെത്തി. കെട്ടിടത്തിനുള്ളിൽ വെടിവയ്പ്പ് നടന്നതായി ഇർവിംഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഓഫീസർ ആൻ്റണി അലക്സാണ്ടർ അലക്സാണ്ടർ സ്ഥിരീകരിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഈ സംഭവത്തിൽ 37 കാരനായ ഒവെഡ് ബെർണാഡോ മെൻഡോസ അർഗ്വെറ്റയെ തിരയുകയാണ് ഇർവിംഗ് പോലീസ് 6 മണിക്ക് മുമ്പ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
പൊതുജനങ്ങൾക്കു ഭീഷണിയില്ലെന്ന് പോലീസ് പറഞ്ഞു. ചിക്ക്-ഫിൽ-എ റെസ്റ്റോറൻ്റിലെ ചില ജനാലകൾക്ക് മുന്നിൽ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട് . നിരവധി പോലീസ് കാറുകൾ പാർക്കിംഗ് സ്ഥലത് പാർക്ക് ചെയ്തിട്ടുണ്ട് വെടിവയ്പ്പിലേക്ക് നയിച്ചത് എന്താണെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…