ഹൂസ്റ്റൺ – നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ 133 ഇ 37-ാം സ്ട്രീറ്റിൽ ബുധനാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു,ഇരട്ട കൊലപാതകത്തെ കുറിച്ച് ഹൂസ്റ്റൺ പോലീസ് അന്വേഷിക്കുന്നു.
വെടിവെപ്പുമായി ബന്ധപ്പെട്ട് പുലർച്ചെ 1.38ഓടെയാണ് തങ്ങൾക്ക് ഒരു കോൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പോലീസ് മാരകമായ വെടിയേറ്റ മുറിവുകളുള്ള ഒരു 39 വയസ്സും ഒരു 22 വയസ്സും രണ്ട് സ്ത്രീകളെ കണ്ടെത്തി.
മൂന്ന് സ്ത്രീകൾ പൂമുഖത്ത് ഇരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു, നീല ഹൂഡിയും കാമഫ്ലേജ് പാൻ്റും ധരിച്ച ഒരാൾ മുഖംമൂടിയും കറുത്ത ഷൂസും കറുത്ത കയ്യുറകളും ധരിച്ച് വേലിക്ക് പിന്നിൽ നിന്ന് പ്രത്യക്ഷപ്പെട്ട് പൂമുഖത്തിരുന്ന സ്ത്രീകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ രണ്ട് സ്ത്രീകളും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവർ മരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളുടെ മാതാവ് അറെഡോണ്ടോ തിരിച്ചറിഞ്ഞിട്ടുണ്ട് വെടിവെപ്പ് നടക്കുമ്പോൾ വീട്ടിൽ അഞ്ച് കുട്ടികളും ഉണ്ടായിരുന്നു.
റിംഗ് ക്യാമറയിൽ നിന്നോ മറ്റേതെങ്കിലും വീഡിയോയിൽ നിന്നോ ഷൂട്ടിംഗിൻ്റെ വീഡിയോ കൈവശമുള്ള ആർക്കും ഈ അന്വേഷണത്തിന് സഹായകമാകുമെന്ന് പോലീസ് പറഞ്ഞു.
റിപ്പോർട്ട്: പി. പി. ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…