America

കേരളത്തിലെ യു.ഡി.എഫ് വിജയം; ഐ.ഒ.സി ഡാലസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു

ഡാലസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാലസിലെ പ്രവാസി മലയാളി സമൂഹം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഡി.എഫ്.ഡബ്ല്യു കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 8-ന് വൈകുന്നേരം ‘ഇന്ത്യ പാലസ്’ ഹോട്ടലിൽ വെച്ച് വിപുലമായ വിജയാഘോഷ സംഗമം സംഘടിപ്പിച്ചു. ഐ.ഒ.സി കേരള ചാപ്റ്റർ അംഗങ്ങൾക്കൊപ്പം സൗത്ത് വെസ്റ്റ് റീജിയണിലെ വിവിധ ചാപ്റ്റർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഒ.സി സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരദേവ് ഹെയറെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

യു.ഡി.എഫിന്റെ വിജയം കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണെന്ന് ഗുരദേവ് ഹെയർ അഭിപ്രായപ്പെട്ടു. സത്യസന്ധമായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകൾ കേരളത്തിൽ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.ഒ.സി കേരള ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഭരണവിരുദ്ധ വികാരത്തിനപ്പുറം വികസനത്തിനും സമാധാനത്തിനുമാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം എടുത്ത തീരുമാനം വരും തലമുറയ്ക്ക് കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനറൽ സെക്രട്ടറി അഞ്ജു ബിജിലി, “സ്ത്രീകളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണയാണ് യു.ഡി.എഫിനെ അധികാരത്തിലേറ്റിയതെന്നും ഇത് ജനകീയ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും പറഞ്ഞു.

വൈസ് പ്രസിഡന്റ് ജോജി വർഗീസ്, “കേരളം ആഗ്രഹിച്ച മാറ്റം യാഥാർത്ഥ്യമായെന്നും പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശിച്ചു.

യുവജനതയുടെ സജീവ പങ്കാളിത്തവും പ്രവർത്തകരുടെ കഠിനാധ്വാനവും യു.ഡി.എഫ് നേതൃത്വത്തിന്റെ ഐക്യവുമാണ് ഈ മഹത്തായ വിജയത്തിന് പിന്നിലെന്ന് ബിനോയ് ഫിലിപ്പ് (ട്രഷറർ), ജോഫി ജേക്കബ് (യൂത്ത് പ്രസിഡന്റ്), വെസ്ലി മാത്യു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), എബ്രഹാം മാത്യു (രാജൻ), സാം ഡേവിഡ് , എന്നിവർ ആശംസ പ്രസംഗത്തിൽ  അഭിപ്രായപ്പെട്ടു. അഴിമതിയില്ലാത്തതും സാമ്പത്തിക അച്ചടക്കമുള്ളതുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ ഈ ഭരണം പ്രത്യാശ നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്കും ശോഭനമായ ഭാവിയിലേക്കുമുള്ള ചുവടുവെപ്പായി ഈ വിജയം മാറട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. വരും വർഷങ്ങളിൽ കേരളത്തിന്റെ പുരോഗതിക്കായി പ്രവാസ ലോകത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് സമ്മേളനം ഉറപ്പുനൽകി. ആവേശകരമായ മുദ്രാവാക്യങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിപുലമായ വിജയാഘോഷങ്ങൾക്കു ശേഷം ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: പി.പി.ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

സംഘടിപ്പിച്ചു.

ബാബു പി സൈമൺ ,ഡാളസ്

Sub Editor

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

5 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

6 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

8 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

15 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago