വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് 24 മണിക്കൂറിനിടെ 3176 മരണം. മരണനിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ കുറവ് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വര്‍ധിച്ചിരിക്കുന്നത്. കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ചില അമേരിക്കന്‍ സ്‌റ്റേറ്റുകള്‍ ഒരുങ്ങുന്നതിനിടെയാണ് മരണനിരക്കില്‍ വീണ്ടും വര്‍ധനയുണ്ടായിരിക്കുന്നത്.
ജോര്‍ജിയ, ഫ്‌ളോറിഡ, ഒക്‌ലാഹൊമ, തുടങ്ങിയ സ്‌റ്റേറ്റുകള്‍ നിയന്ത്രണം ഭാഗികമായി എടുത്തുകളയാന്‍ ഒരുങ്ങുകയാണ്. 50117 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 8 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ലോകത്താകമാനം 27 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. 190000 പേര്‍ ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചു. 7,38000 പേര്‍ക്ക് രോഗം ഭേദമായി. ഇതിനിടെ കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിന്‍ കണ്ടു പിടുത്തത്തിനായുള്ള ശ്രമങ്ങള്‍ ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയിട്ടുണ്ട്.
കൊവിഡ് കാരണം അമേരിക്കയിലെ തൊഴിലില്ലായ്മയും രൂക്ഷമായി തുടരുകയാണ്. 2.6 കോടി പേര്‍ക്കാണ് കഴിഞ്ഞ 5 ആഴ്ചക്കുള്ളില്‍ അമേരിക്കയില്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. ആറില്‍ ഒരാള്‍ക്ക് എന്ന തോതില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ട്.
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പുതിയ യൂറോ ബാങ്ക്‌നോട്ടുകളുടെ അടുത്ത പരമ്പരയ്ക്കായി തയ്യാറാക്കിയ പത്ത് അന്തിമ ഡിസൈൻ നിർദേശങ്ങൾ പുറത്തുവിട്ടു.…
ബാങ്ക് ഓഫ് അയർലൻഡ് ഉപഭോക്താക്കൾക്കായി പുതിയ മൊബൈൽ ബാങ്കിംഗ് ആപ്പ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവതരിപ്പിക്കും. ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ്…
2030-ഓടെ 13,000-ത്തിലധികം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് അയർലണ്ടിന്റെ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) അറിയിച്ചു. ഇതിനകം 3,215 വീടുകൾ പൂർത്തിയാക്കിയ…
അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…