America

എച്ച്1-ബി വിസ അപേക്ഷകളിൽ വൻ തട്ടിപ്പെന്നു യുഎസ് ഇമിഗ്രേഷൻ വകുപ്പ് -പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :എച്ച്1-ബി എന്നറിയപ്പെടുന്ന താത്കാലിക തൊഴിൽ വിസകൾക്കായി 2024 സാമ്പത്തിക വർഷം സമർപ്പിച്ച അപേക്ഷകളിൽ 61 ശതമാനത്തിലധികം  കുതിച്ചുയർന്നതിനു പുറകിൽ വൻ  തട്ടിപ്പു നടന്നതായി യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

യുഎസ് കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (യുഎസ്‌സിഐഎസ്) വിപുലമായ തട്ടിപ്പിനെ കുറിച്ചു നടത്തിയ അന്വേഷണങ്ങളെ  തുടർന്നു , നിരവധി  ഹർജികൾ നിരസിക്കുകയും അസാധുവാക്കുകയും ചെയ്തു, കൂടാതെ ക്രിമിനൽ പ്രോസിക്യൂഷനായി നിയമ നിർവ്വഹണ റഫറലുകൾ ആരംഭിക്കുന്ന പ്രക്രിയയിലാണ്”, ഏജൻസി വെള്ളിയാഴ്ച പറഞ്ഞു.
ഏജൻസി പറയുന്നതനുസരിച്ച്, എച്ച്1-ബി വിസയ്ക്ക് അപേക്ഷിക്കുന്ന ചില കമ്പനികൾ ഒരേ വ്യക്തിക്ക് ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ കൂട്ടുനിന്നതാകാമെന്നു കരുതുന്നു

H1-B വിസകൾ ഒരു ലോട്ടറി സമ്പ്രദായത്തിലൂടെയാണ് അനുവദിക്കുന്നത്, ഒരേ വ്യക്തിക്ക് നിരവധി അപേക്ഷകൾ സമർപ്പിക്കുന്നതുമൂലം  വിസ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

കമ്പനികൾ യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരിൽ അപേക്ഷകൾ ഫയൽ ചെയ്യുന്നു.

ഒക്‌ടോബർ മുതൽ 2024 സാമ്പത്തിക വർഷത്തേക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ ഭീമമായ വർധനവുണ്ടായതായി ഏജൻസി റിപ്പോർട്ട് ചെയ്തു: 780,884, ഇത് മുൻവർഷത്തെ 483,927 നേക്കാൾ 296,957 കൂടുതലാണ്.

“ഒന്നിലധികം യോഗ്യതയുള്ള  ഗുണഭോക്താക്കൾക്കുള്ള  രജിസ്ട്രേഷനുകളുടെ എണ്ണം – മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ് – ഒരേ ഗുണഭോക്താവിന് വേണ്ടി ഒന്നിലധികം രജിസ്ട്രേഷനുകൾ സമർപ്പിക്കുന്നതു  ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. “ഏജൻസി പറഞ്ഞു.

“റജിസ്ട്രേഷൻ പ്രക്രിയയുടെ ദുരുപയോഗം തടയുന്നതിനു  ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ നിയമം പാലിക്കുന്നവർക്ക് മാത്രമേ എച്ച്-1 ബി ക്യാപ് പെറ്റീഷൻ ഫയൽ ചെയ്യാൻ അർഹതയുള്ളൂവെന്ന് ഉറപ്പാക്കുകയും ചെയ്യും

വഞ്ചന നടത്തിയെന്ന് സംശയിക്കുന്നവരെ കൂടുതൽ അന്വേഷണത്തിനും പ്രോസിക്യൂഷനുമായി മറ്റ് ഫെഡറൽ ഏജൻസികളിലേക്ക് റഫർ ചെയ്യാമെന്ന് അതിൽ പറയുന്നു.

നറുക്കെടുപ്പിനായി ഒന്നിലധികം രജിസ്‌ട്രേഷനുള്ള 408,891 അപേക്ഷകരെ കണ്ടെത്തിയതായി ഏജൻസി അറിയിച്ചു, കഴിഞ്ഞ വർഷം ഇത് 165,180 ആയിരുന്നു.2024 സാമ്പത്തിക വർഷത്തിൽ 1,10,791 അപേക്ഷകൾ അംഗീകരിച്ചു.എച്ച്1-ബി വിസകളിൽ 70 ശതമാനവും മുൻ വർഷങ്ങളിൽ ഇന്ത്യക്കാർക്കാണ് പോയത്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

4 hours ago

Express Yourself – Christmas Multicultural Festival to Celebrate Human Rights and Festive Spirit in Dublin

On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…

8 hours ago

16, 17 വയസ്സുകാർക്ക് ഇനി രാത്രി 11 മണിവരെ ജോലി ചെയ്യാം; അയർലണ്ടിൽ പുതിയ നിയമം പ്രാബല്യത്തിൽ

അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്‌സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…

8 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ലോഗോ പ്രകാശനം എം.ജി.ശ്രീകുമാർ നിർവ്വഹിച്ചു

ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…

8 hours ago

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി വിസയ്ക്ക് നിയന്ത്രണം; സർവകലാശാലകൾക്ക് കോടികളുടെ നഷ്ടം

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠന വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ രാജ്യത്തെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ.…

1 day ago

Anointing Fire Bible Convention നവംബർ 28-ന് ഡബ്ലിനിൽ

ഡബ്ലിൻ : നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (മലയാളം), നവംബർ 28 ശനിയാഴ്ച  Blessed…

1 day ago