വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാനപത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. രാജ്യം നേരിടുന്ന കൊവിഡ് 19 ഭീതിയുടെ നേര്‍മുഖമാണിതെന്നാണ് ട്വിറ്ററുകളില്‍ പലരുടേയും അഭിപ്രായം.
മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്.
നേരത്തെ ഇറ്റലിയിലും ദിനപത്രം ചരമവാര്‍ത്തകള്‍ക്കായി ഭൂരിഭാഗം പേജുകളും മാറ്റിവെച്ചിരുന്നു.
അമേരിക്കയില്‍ ഇതുവരെ 7,58,000 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 41000 ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ന്യൂയോര്‍ക്കില്‍ മാത്രം 18000 ത്തോളം പേരാണ് കൊവിഡ് 19 മൂലം മരിച്ചത്.
അമേരിക്കയില്‍ 26,889 പേരിലാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 1997 പേര്‍ അമേരിക്കയില്‍ മരിച്ചു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നിരിക്കുകയാണ്. മറ്റു പ്രധാന രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സ്പെയിനില്‍ 1.99 ലക്ഷവും ഫ്രാന്‍സില്‍ 1.54 ലക്ഷവും ജര്‍മനിയില്‍ 1.46 ലക്ഷവും, യു.കെയില്‍ 1.21 ലക്ഷവും ആണ് കണക്കുകള്‍.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…