തേർഡ് കൺട്രി വിസ ഓപ്ഷൻ നിർത്തലാക്കി അമേരിക്ക. അമേരിക്കൻ വീസയ്ക്ക് സ്വന്തം രാജ്യത്തിനു പുറത്തു നിന്ന് അപേക്ഷിക്കാൻ ഇനി മുതൽ സാധിക്കില്ല. സ്‌റ്റുഡന്റ് (എഫ്-1), സന്ദർശക (ബി1/ബി2), തൊഴിൽ (എച്ച്-1ബി, ഒ-1) വീസകൾക്ക് ഇനി മുതൽ ജന്മരാജ്യത്തുനിന്നും നിയമപരമായി സ്‌ഥിരതാമസമാക്കിയ രാജ്യത്തുനിന്നും മാത്രമേ അപേക്ഷിക്കാനാകൂ. കോവിഡിനു മുൻപ് അനുവദിച്ച ഇളവാണ് യുഎസ് ഇപ്പോൾ ഒഴിവാക്കുന്നത്. വീസ അഭിമുഖങ്ങൾക്കു വേണ്ടി ദീർഘകാലം കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി സിംഗപ്പൂർ, തായ്‌ലൻഡ്, ജർമനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വീസയ്ക്ക് അപേക്ഷിക്കാൻ അനുവദിച്ചിരുന്നു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ഒരു രാജ്യത്തു യുഎസ് വീസ അനുവദിക്കുന്ന സംവിധാനം നിലവിലില്ലെങ്കിൽ മാത്രമേ ഇളവു നൽകൂ എന്നാണു പുതിയ വിശദീകരണം. വീസ അഭിമുഖങ്ങൾക്കു കാലതാമസം നേരിടുന്ന സാഹചര്യത്തിൽ പലരും അയൽ രാജ്യങ്ങൾ വഴി ഇതിനുള്ള വഴി തേടിയിരുന്നു. പുതിയ നിർദേശത്തോടെ ഇന്ത്യയിലെ കോൺസുലേറ്റുകൾ വഴി മാത്രാകും അപേക്ഷ ഞാൻ സാധിക്കുക. ബി1/ബി2 അഭിമുഖങ്ങൾക്ക് നിലവിൽ മുംബൈ, ഹൈദരാബാദ് യുഎസ് കോൺസുലേറ്റുകളിൽ മൂന്നര മാസത്തോളമാണു കാത്തിരിക്കേണ്ടത്.ഡൽഹിയിൽ നാലര മാസവും കൊൽക്കത്തയിൽ അഞ്ചു മാസവും ചെന്നൈയിൽ 9 മാസവുമാണു കാത്തിരിക്കേണ്ടത്.ഇതിനോടകം വിദേശ രാജ്യങ്ങളിൽ നിന്ന് അപേക്ഷ നൽകിയ വിദ്യാർഥികൾക്കു കനത്ത തിരിച്ചടിയാണു തീരുമാനം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…
അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…
വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…