Categories: AmericaKerala

“സമ്യദ്ധിയുടെ നടുവിൽ മറന്നുപോയത് കണ്ണുനീരോടുകൂടിയ നിലവിളി’-പി.പി. ചെറിയാൻ

ഡാളസ്: ഇന്നു നാം സമ്യദ്ധിയുടെ നടുവിൽ ജീവിക്കുമ്പോൾ കണ്ണുനീരോടുകൂടി നിലവിളിക്കേണ്ടത് എങ്ങനെയാണെന്നും എന്തിനു വേണ്ടിയാണെന്നും മറന്നു പോയിരിക്കുന്നതായി സുവിശേഷ പ്രസംഗികനും വചന പണ്ഡിതനുമായ റവ.വി.എം. മാത്യു. ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ച് 32-ാമത് വാർഷിക കൺവൻഷനിൽ ഞായറാഴ്ച വൈകിട്ടു നടന്ന യോഗത്തിൽ പ്രതിസന്ധികളുടെ നടുവിൽ ആത്മീയ ജീവിതം എന്ന വിഷയത്ത ആസ്പദമാക്കി വചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു രാജാക്കന്മാരുടെ നാലാം അധ്യയത്തിൽ നിന്നും ഏലീശാ പ്രവാചകന്‍റെ ശിഷ്യന്മാരുടെ ജീവിതത്തിൽ അവർ അഭിമുഖീകരിച്ച മരണകരമായ സാഹചര്യത്തെ അതിജീവിക്കുവാൻ ശബ്ദമുയർത്തി അവർ നിലവിളിച്ചു അവരുടെ നിലവിളി കേട്ടു. അവരെ മരണത്തിൽ നിന്നും വിടുവിച്ച അനുഭവം വ്യക്തമായി ദൈവ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് ആത്മീയ മരണമാണ്. ഈ അവസ്ഥയിൽ നമ്മിൽ നിന്നും ഉയരേണ്ടത് ജീവനിലേക്ക് പ്രവേശിക്കുന്നതിനുള്ള നിലവിളിയാണ്. ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിലൂടെ മരണത്തെ മുഖാമുഖമായി നാം കാണുകയാണ്. ഈ പ്രതിസന്ധിയുടെ നടുവിൽ കണ്ണുനീരോടു കൂടെ നാം നിലവിളിക്കുകയാണെങ്കിൽ ദൈവീക ഇടപെടലുകൾ ഉണ്ടാകുമെന്ന് നാം തിരിച്ചറിയണം. പ്രതിസന്ധികളുടെ നടുവിൽ നമ്മെ തേടി വരുന്നതാണ് ദൈവസാന്നിധ്യം. അച്ചൻ ഉദ്ബോധിപ്പിച്ചു.

സെഹിയോൻ മാർത്തോമ ചർച്ച് വികാരി മാത്യു അച്ചന്‍റെ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. സെന്‍റ് പോൾസ് വികാരി റവ.മാത്യു ജോസഫച്ചൻ സ്വാഗതം പറഞ്ഞു. സജി ജോർജ് നിശ്ചയിക്കപ്പെട്ട പാഠ ഭാഗം വായിച്ചു. സാറാ ടീച്ചർ മധ്യസ്ഥ പ്രാർഥനക്ക് നേതൃത്വം നൽകി. ഇടവക സെക്രട്ടറി തോമസ് ഈശോ നന്ദി പറഞ്ഞു. സാം അലക്സിന്‍റെ പ്രാർഥനക്കും വി.എം. മാത്യു അച്ചന്‍റെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.

Cherian P.P.

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

1 day ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

2 days ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

2 days ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 days ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago