ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി വിനോദ് വാസുദേവനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ജോസഫ് ജെയിംസിന്റെ അദ്ധ്യക്ഷതയിൽ മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ കൂടിയ ട്രസ്റ്റി ബോർഡ് യോഗമാണ് വിനോദ് വാസുദേവനെ 2024 ലെ ചെയർമാനായി തിരഞ്ഞെടുത്തത്. മാഗിന്റെ മുൻ പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചുള്ള വിനോദ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ്. ചെയർമാനെ കൂടാതെ ജോസഫ് ജെയിംസ്, അനിൽകുമാർ ആറന്മുള, ജിമ്മി കുന്നശ്ശേരിൽ, ജോജി ജോസഫ്, ജിനു തോമസ് എന്നിവരാണ് മറ്റു ട്രസ്റ്റി ബോർഡ് അംഗങ്ങൾ.
മാത്യൂസ് മുണ്ടക്കലിന്റെ നേതൃത്വത്തിലുള്ള മാഗിന്റെ പുതിയ ഭരണസമിതിക്ക്, ട്രസ്റ്റി ബോർഡിന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും മാഗിന്റെ സ്വപ്‍ന പദ്ധതിയായ പുതിയ കേരളാ ഹൗസിന്റെ സാക്ഷത്കാരത്തിനു വേണ്ടി ബോർഡ് ഓഫ് ഡയറക്ടർസിനോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പുതിയ ചെയർമാൻ വിനോദ് വാസുദേവൻ അറിയിച്ചു.
വാർത്ത: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…