വാഷിംഗ്‌ടണ്‍: ലോക്ക് ഡൗൺ അവസാനിപ്പിച്ച് രാജ്യം പൂര്‍ണ്ണമായും തുറക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അതേസമയം, lock down അവസാനിപ്പിച്ച്, സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം സമ്മതിയ്ക്കുകയുണ്ടായി.
കോവിഡ് പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗ്ഗമായ സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം എടുത്തുകളയുകയും അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുകയും ചെയ്യുമ്പോള്‍ മരണസംഖ്യ വീണ്ടും ഉയരില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് “ചിലത് ഉണ്ടാവാന്‍ സാധ്യതയുണ്ട്” എന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി.
നിങ്ങളെ ഒരു അപ്പാര്‍ട്ട്‌മെന്റിലോ വീട്ടിലോ മറ്റെവിടെയെങ്കിലോ പൂട്ടിയിടുകയില്ലെന്നും അത്തരമൊരു നേതാവാകാന്‍ തനിക്ക് ആഗ്രഹമില്ല എന്നും വെളിപ്പെടുത്തിയ ട്രംപ് താനൊരു “ചിയർ ലീഡറാ”കാനാണ് ആഗ്രഹിക്കുന്നത് എന്നും പറയുകയുണ്ടായി …..!!
രാജ്യം പൂര്‍ണ്ണമായും തുറക്കുന്നത് ചില ആളുകളെ വളരെ മോശമായി ബാധിക്കുമെന്ന് സമ്മതിച്ച ട്രംപ് രാജ്യം തുറന്നുകൊടുക്കണമെന്ന തീരുമാനത്തില്‍ തന്നെയാണ്.
കോവിഡ് അതി ഭീകരമായി പിടികൂടിയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. എഴുപതിനായിരത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 12 ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ വ്യക്തി സ്വതന്ത്രത്തില്‍ കൈകടത്താന്‍ രാജ്യം താത്പര്യപ്പെടുന്നില്ല എന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വിനയായി മാറുമോ… ഒരുപക്ഷെ നാളെകള്‍ തെളിയിക്കും.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…