വാഷിംഗ്ടണ്‍: ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ബ്രസീലില്‍ ഉണ്ടായിരുന്ന അമേരിക്കക്കാരല്ലാത്ത എല്ലാവര്‍ക്കും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
വിദേശികളില്‍ നിന്ന് കൂടുതല്‍ വൈറസ് ബാധ ഉണ്ടാവാതിരിക്കാനാണ് പുതിയ നിയന്ത്രണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി പറഞ്ഞത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധത്തെ വിലക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് താല്‍ക്കലികമാണെന്നും ഏതെങ്കിലും ഒരുഘട്ടത്തില്‍വെച്ച് പിന്‍വലിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഓബ്രിയന്‍ പറഞ്ഞു.
”ഇതൊക്കെ താല്ക്കാലികമാണ് എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ബ്രസീലിലെ സാഹചര്യം കണക്കിലെടുത്ത ശേഷം ഇങ്ങനെയൊരു തീരുമാനം എടുത്തത്,” അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ബ്രസീലില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 365,213 കൊവിഡ് കേസുകളും 22,746 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
149,911 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അതേസമയം, അമേരിക്കയില്‍ 1,686,436 കൊവിഡ് കേസുകളും 99,300 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…