Australia

ആയിരങ്ങളുടെ പ്രാർത്ഥനകൾക്ക് വിരാമമിട്ട് അമ്പിളി യാത്രയായി..


ബ്രിസ്ബൻ: ഓസ്ട്രേലിയിലുള്ള ഇപ്സ്വിച്ചിലെ മലയാളി നഴ്സും ഏവരുടെയും സ്നേഹഭാജനവുമായ അമ്പിളിരാജ് ഗിരീഷ് എന്ന അമ്പിളി ഈ കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് നാലുമണിക്ക്  നിര്യാതയായി..കഴിഞ്ഞ ആറു മാസമായി ക്യാൻസർ രോഗിയായിരുന്നു… തന്റെ രോഗം അറിഞ്ഞു അറിഞ്ഞു അന്നുമുതൽ  ക്യാൻസർ എന്ന മഹാമാരിക്കെതിരെ യുദ്ധം ചെയ്തു.. എങ്കിലും അവസാനം ശരീരം അതിനു കീഴടങ്ങി. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അനേകം രോഗികളുടെ കാൻസർ ഓപ്പറേഷന് പരിചരിച്ച അമ്പിളി അവസാനം തന്റെ പാൻക്രിയാസിൽ തുടക്കമിട്ട അർബുദ രോഗത്തിന്റെ മുൻപിൽ പതറാതെ അവസാനം വരെ ശുഭാപ്തി വിശ്വാസത്തോടെ അതിനെ നേരിട്ടു..

ഒരു മാലാഖയെപ്പോലെ ഏവരുടെയും അംഗീകാരത്തിന് പാത്രമായ തങ്ങളുടെ സഹപ്രവത്തകയുടെ ആകസ്മിക നിര്യാണത്തിൽ ഇപ്സ്വിച് ഹോസ്പിറ്റലും ഓപ്പറേഷൻ തിയേറ്റ റിലെയും ഡോക്ടഴ്സും നേഴ്‌സസും സ്റ്റാഫുകളും   ആഗാഥമായ ദുഃഖം രേഖപ്പെടുത്തി.. Ipswich മലയാളികൾ എന്നല്ല അനേകം സുഹൃത്ത് ബന്ധങ്ങളുടെ അകമഴിഞ്ഞ പ്രാർത്ഥനകളും ആശംസകളും ഉണ്ടായിരുന്നുവെങ്കിലും ഈ അവസാനം ഒരു പുഞ്ചിരി തൂകി അമ്പിളി യാത്രയായി..

ഇപ്സ്വിച് ഹോസ്പിറ്റലിലെ palliative കെയർ വിഭാഗത്തിൽ ഞായറാഴ്ച വെളുപ്പിന് അന്ത്യയാത്ര പറഞ്ഞത് വിശ്വസിക്കാനാവാതെ ഇപ്സ്വിച്ചിലെ മലയാളി സമൂഹവും സുഹൃത്തുക്കളും യഥാർദ്ധ്യവുമായി പൊരുത്തപെടുവാൻ പാടുപെടുന്നു.. ഉഴവൂർ ശങ്കരശേരിൽ രാജപ്പൻ നായരുടെയും വത്സലകുമാരിയുടെയും ഏക പുത്രിയാണ് അമ്പിളി. അനുരാജ് സഹോദരനാണ്.

ഒരു വയസ്സും,പതിനൊന്നു വയസ്സും ഉള്ള രണ്ട് പെൺകുട്ടികളും ഭർത്താവായ ഗിരീഷ് ചന്ദ്രനും ആണ് കുടുംബാംഗങ്ങൾ..
പൊതുദർശനം Len Russell Funeral Director ഹാളിൽ ബുധനാഴ്ച ക്രമീകരിച്ചിരിക്കുന്നു വൈകുന്നേരം 2മുതൽ 3:30  വരെ കമ്മ്യൂണിറ്റി അംഗങ്ങൾക്കും 4 മുതൽ 6 വരെ ഹോസ്പിറ്റലിൽ സ്റ്റാഫിന് വേണ്ടിയും അറേഞ്ച് ചെയ്തിരിക്കുന്നു.. അതോടൊപ്പം അന്നേ ദിവസം 3:30 ന് കോവിഡ് മാനദണ്ഡം പാലിച്ച് ഒരു memmorial സർവീസ് ഉണ്ടായിരിക്കുന്നതാണ്..70 പേര് ആയിരിക്കും hall capacity…

Address :236/238 Brisbane St, West Ipswich QLD 4305
അമ്പിളിയുടെ കുടുംബത്തെയും ആഗ്രഹപ്രകാരം മരണാനന്തര ചടങ്ങുകൾക്കായി അമ്പിളിയെ നാട്ടിൽ ഉഴവൂര് ലേക്ക് കൊണ്ടു പോകുവാനായി നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു 

അമ്പിളിയുടെ ദേഹവിയോഗത്തിൽ ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോമോൻ കുര്യൻ, സെക്രട്ടറി അനൂപ്, നവോദയ ബ്രിസ്ബൻ വേണ്ടി ജഗജീവ് കുമാർ സംസ്കൃതിക്ക് വേണ്ടി ബിപിൻ, ബ്രിസ്ബൻ ക്നാനായ അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജെയിംസ് മാത്യു, സീറോ മലബാർ ഇപ്സ്വിച് മിഷൻ വികാരി ഫാ വർഗീസ് വോവോലി എന്നിവർ അനുശോചനം അറിയിച്ചു

വാർത്ത : എബി പൊയ്ക്കാട്ടിൽ

Newsdesk

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

16 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

18 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

19 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

22 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 days ago