വിദേശീയർക്കുള്ള വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർഥി വീസ, ബിരുദ വീസ അപേക്ഷകർക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങൾ ഉയർത്തിയിട്ടുണ്ട്. നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചാൽ രാജ്യാന്തര വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിദ്യാഭ്യാസ ദാതാക്കളെ സസ്പെൻഡ് ചെയ്യാനുമുള്ള അധികാരം സർക്കാരിനുണ്ട്.
രാജ്യാന്തര വിദ്യാർഥികൾക്ക് അനിയന്ത്രിതമായ ജോലി സമയം ഉൾപ്പെടെ മുൻ സർക്കാർ ഏർപ്പെടുത്തിയ കോവിഡ് കാല ഇളവുകൾ നേരത്തെ നിർത്തലാക്കിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാർഥികൾക്കായി നിയമങ്ങൾ കർശനമാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. വിദ്യാർഥി വീസകൾക്കുള്ള താത്കാലിക പ്രവേശന ടെസ്റ്റിന് പകരം ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി) സർക്കാർ കൊണ്ടുവന്നു. ഈ മാസം 23 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. വിദ്യാർഥി വീസയ്ക്കുള്ള എല്ലാ അപേക്ഷകരും പഠിക്കുന്നതിന് വേണ്ടിയായിരിക്കണം രാജ്യത്തേക്ക് വരേണ്ടത്.
ഓസ്ട്രേലിയയിൽ പഠിച്ച ശേഷം, സ്‌ഥിര താമസത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ ഉൾപ്പെടുത്താനാണ് ജനുവിൻ സ്റ്റുഡന്റ് ടെസ്‌റ്റ് ഉദ്ദേശിക്കുന്നത്. ഒരു വിദ്യാർഥി വീസ അനുവദിക്കുന്നതിന്, എല്ലാ അപേക്ഷകരും തങ്ങൾ ജനുവിൻ സ്‌റ്റുഡന്റ് മാനദണ്ഡമോ ജനുവിൻ സ്‌റ്റുഡന്റ് ആശ്രിത മാനദണ്ഡമോ തൃപ്തിപ്പെടുത്തുന്നുവെന്ന് തെളിയിക്കണം. ഓൺലൈൻ വിദ്യാർഥി വീസ അപേക്ഷാ ഫോമിൽ, ജനുവിൻ സ്‌റ്റുഡന്റ് മാനദണ്ഡങ്ങൾ പരിശോധിക്കാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…
അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…
വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…