ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് അഞ്ച് വർഷം വരെ തടവും പിഴയും നേരിടേണ്ടിവരുമെന്ന് സർക്കാർ താൽക്കാലികമായി നിയമവിരുദ്ധമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ദേശീയ മന്ത്രിസഭായോഗ യോഗത്തിന് ശേഷം പ്രഖ്യാപിച്ച തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
“ഇന്ത്യയിൽ അണുബാധയുണ്ടായ ഓസ്‌ട്രേലിയയിലെ ക്വാറന്റൈനിലിലുള്ള വിദേശ യാത്രക്കാരുടെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമം” എന്ന് രാജ്യത്തെ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ കഴിഞ്ഞ ആഴ്ച മെയ് 15 വരെ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എല്ലാ വിമാന സർവീസുകളും ഓസ്‌ട്രേലിയ നിരോധിരുന്നു.രണ്ടാഴ്ച ഇന്ത്യയിൽ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കും. നിയമം ലംഘിക്കുന്ന പൗരൻമാരെ 5 വർഷം ജയിലിൽ അടയ്ക്കുമെന്നാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
ബയോസെക്യൂരിറ്റി ആക്റ്റ്, 2015 പ്രകാരം അടിയന്തര തീരുമാനം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 300 പെനാൽറ്റി യൂണിറ്റുകൾ, അഞ്ച് വർഷം തടവ് അല്ലെങ്കിൽ രണ്ടും സിവിൽ പിഴ ഈടാക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. തീരുമാനം മെയ് 15 ന് വീണ്ടും അവലോകനം ചെയ്യും.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…