ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. കോട്ടയം സ്വദേശിനിയായ ഷാരോണ്‍ വര്‍ഗീസിനെയാണ് ഇദ്ദേഹം അഭിനന്ദിച്ചത്. ഓസ്‌ട്രേലിയയിലെ വൊലൊങ്‌ഗൊങിലെ കെയര്‍ ഹോമിലെ നഴ്‌സാണിവര്‍. കോവിഡ് പ്രതിസന്ധിക്കിടയിലും വയോധികര്‍ക്കുള്ള കെയര്‍ ഹോമില്‍ ജോലി തുടര്‍ന്നതിലാണ് ഇവരെ അഭിനന്ദിച്ചത്.
‘നിങ്ങളുടെ നിസ്വാര്‍ത്ഥമായ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍ ഷാരോണ്‍, നിങ്ങള്‍ ആ സമയം (കോവിഡ് വ്യാപനകാലം) മുഴുവനും പ്രായമായര്‍ക്കുള്ള കെയര്‍ ഹോമില്‍ ജോലി ചെയ്യുകയായിരുന്നു’- ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു. ‘ഞാന്‍ നിങ്ങളെ അറിയിക്കുന്നതെന്തെന്നാല്‍ ഓസ്‌ട്രേലിയ മുഴുവനും, ഇന്ത്യ മുഴുവനും അതിനേക്കാള്‍ പ്രധാനമായി നിങ്ങളുടെ കുടുംബവും നിങ്ങളുടെ പരിശ്രമത്തില്‍ വളരെ അഭിമാനത്തിലാണ്’- ആദം ഗില്‍ക്രിസ്റ്റ് വീഡിയോയില്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ ഇറക്കിയ വീഡിയയോയിലാണ് ആദം ഗില്‍ ക്രിസ്റ്റിന്റെ പ്രതികരണം.
കോട്ടയം സ്വദേശിയാണ് ഷാരോണ്‍ വര്‍ഗീസ്. താരത്തിന്റെ വീഡിയോ കണ്ടെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ നന്ദിയുണ്ടെന്നുമാണ് ഷാരോണ്‍ പ്രതികരിച്ചത്. ആശുപത്രിയിൽ ജോലി ചെയ്യാനായായിരുന്നു ആഗ്രഹം. എന്നാൽ കെയർ ഹോമിൽ അവസരം ലഭിച്ചപ്പോൾ അങ്ങോട്ട് മാറുകയായിരുന്നുവെന്നും അവർ പറഞ്ഞു.
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…