ഡബ്ലിന്‍: കടത്തുവള്ളത്തില്‍ യാത്ര ചെയ്തിരുന്ന ഡബ്ലിന്‍ നിവാസി ഐറിഷ് തീരത്തുള്ള കടലില്‍ കാണാതായി. തിങ്കളാറ്റേച രാത്രി ഒന്‍പത് മണിയോടെ ഡബ്ലിനില്‍ നിന്ന് ഹോളിഹെഡിലേക്കുള്ള യാത്രയിലാണ് ഇയാളെ കാണാതായത്. എന്നാല്‍ റസ്‌ക്യൂ അംഗങ്ങള്‍ക്ക് ഇയാള്‍ എങ്ങിനെയാണ് കാണാതായത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണകള്‍ ഒന്നും തന്നെയില്ല. അവര്‍ നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 നും വൈകിട്ട് 4 നും ഇടയിലാണ് കടത്തുവള്ളത്തില്‍ ഇയാളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് തീരദേശവും അതിനോടു ചേര്‍ന്ന കടലിലും തിരച്ചില്‍ നടത്തി. ഇതുകൂടാതെ ആകാശത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയെങ്കിലും നഷ്ടപ്പെട്ട വ്യക്തിയെ കണ്ടെത്താനായില്ല. ഏതാണ്ട് ആയിരം ചതുരശ്ര മൈലിലധികം ദൂരം അന്വേഷണവും തിരച്ചിലും നടത്തിയതായി കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു. പോര്‍ത്ത്ഡിന്‍ലെയ്ന്‍, ഹോളിഹെഡ്, മൊല്‍ഫ്രെ എന്നിവിടങ്ങളില്‍ നിന്നുള്ള ലൈഫ് ബോട്ടുകളും കേര്‍ണാര്‍ഫോണില്‍ നിന്നുള്ള ഒരു റെസ്‌ക്യൂ ഹെലികോപ്റ്ററും ഐറിഷ് കോസ്റ്റ്ഗാര്‍ഡില്‍ നിന്നുള്ള റെസ്‌ക്യൂ ഹെലികോപ്റ്ററും തിരച്ചില്‍ നടത്തിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…